ADVERTISEMENT

പിഎസ്‍സി പരീക്ഷയിൽ പ്രാധാന്യമർഹിക്കുന്ന ഭാഗമാണ് മലയാളം. 5–10 വരെ ക്ലാസിലെ മലയാള പാഠങ്ങളാണു പ്രധാനമായും ആശ്രയിക്കേണ്ടത്. ഓരോ പാഠത്തിനോടും അനുബന്ധമായി കൊടുത്തിരിക്കുന്ന കാര്യങ്ങൾ ഇപ്പോൾ പരീക്ഷയിൽ ചോദിക്കാറുണ്ട്. മുൻ വർഷം പിഎസ്‍സി ചോദിച്ച ചില ചോദ്യങ്ങൾ

 

1. ശരിയായ പദം ഏത്

A. പ്രതിനിദാനം 

B. പ്രതിനിതാനം

C. പ്രതിനിധാനം 

D. പ്രതിനിഥാനം

 

2. പര്യായ പദം എഴുതുക - താമര

A. കൈരവം B. കുമുദം

C. മകരം D. പുഷ്കരം

 

3 പിരിച്ചെഴുതുക - ജനാവലി

A. ജന + ആവലി 

B. ജന + വലി

C. ജനാ + വലി 

D. ജനാത് + വലി

 

4. 'പതിരില്ലാതെ കതിരില്ല 'എന്ന ശൈലിയുടെ അർഥമെന്ത്?

A. ഗുണങ്ങൾക്കിടയിലെല്ലാം ദോഷമേയുള്ളൂ

B. എവിടെയും ദോഷം വിളയുകയാണ്

C. ദോഷമില്ലാതെയും ഗുണമുണ്ട്

D. ഗുണങ്ങൾക്കിടയിൽ ദോഷവും കാണും

 

5. ‘നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്നു വിശേഷിപ്പിക്കപ്പെട്ട കവി :

A. ഇടപ്പള്ളി B. ഇടശ്ശേരി

C. ചങ്ങമ്പുഴ D. വയലാർ

 

6. ശരിയായ വാക്യം ഏത് :

A. കേരളത്തിലെ ജനതയുടെ ഭാവി ഓർത്ത് ദുഃഖിക്കുകയാണ് നമ്മൾ

B. വൃദ്ധ കിണറ്റിൽ ചാടി മരിച്ച നിലയിൽ കാണപ്പെട്ടു

C. താൻ അമ്പത് വർഷമായി നടത്തിയിരുന്ന നികുതി വെട്ടിപ്പ് അവസാനിപ്പിച്ചതായി മന്ത്രി അവകാശപ്പെട്ടു

D. ആശുപത്രി പരിസരത്ത് കണ്ട അനാഥ ശിശുവിനെ അനാഥാലയങ്ങളിലേൽപ്പിക്കുവാൻ കോടതി ഉത്തരവായി

 

7. വിപരീത പദമെഴുതുക - അക്ഷരം

A. ക്ഷരം B. അനക്ഷരം

C. നക്തം D. ക്ഷവം

 

8. ഒറ്റപ്പദമെഴുതുക - സന്ദേശം അയക്കുന്നവൻ

A. പ്രേഷകൻ 

B. പ്രേക്ഷിതൻ

C. പ്രേക്ഷകൻ 

D. പ്രേഷിതൻ

 

9. ചേർത്തെഴുതുക- ശരത് + ചന്ദ്രൻ

A. ശരത്ചന്ദ്രൻ

 B. ശരചന്ദ്രൻ

C. ശരച്ഛന്ദ്രൻ 

D. ശരച്ചന്ദ്രൻ

 

10. സ്ത്രീലിംഗ ശബ്ദമെഴുതുക - രക്ഷിതാവ്

A. രക്ഷിത B. രക്ഷിതാ

C. രക്ഷിത്രി D. രക്ഷിക

 

11. I didn't see any reason to disbelieve his statement ഈ വാക്യത്തിന്റെ ഉചിതമായ തർജ്ജമ ഏത് :

A. അയാളുടെ പ്രസ്താവന വിശ്വസിക്കാൻ ഞാൻ കാരണം കാണുന്നില്ല

B. അയാളുടെ പ്രസ്താവന ഞാൻ വിശ്വസിക്കുന്നില്ല

C. അയാളുടെ പ്രസ്താവന വിശ്വസിക്കാതിരിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല

D. അയാളുടെ പ്രസ്താവനയിൽ വിശ്വസനീയമായ കാരണമൊന്നും ഞാൻ കാണുന്നില്ല

 

12. ‘അഴകുള്ള ചക്കയിൽ ചുളയില്ല’ എന്നതിനു സമാനമായ ആശയമുള്ള ചൊല്ലേത് :

A. തവിടു തിന്നാലും തകൃതി വിടില്ല

B. ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം

C. മിന്നുന്നതെല്ലാം പൊന്നല്ല

D. വിത്തുഗുണം പത്തുഗുണം

 

13. ‘കുടിയൊഴിക്കൽ’ എന്ന കൃതിയുടെ കർത്താവ് :

A. ചങ്ങമ്പുഴ B. ഇടശ്ശേരി

C. വൈലോപ്പിള്ളി D. പി കുഞ്ഞിരാമൻ നായർ

 

14. ‘ഒറ്റക്കണ്ണൻ പോക്കർ’ ഏത് കൃതിയിലെ കഥാപാത്രമാണ് :

A. മുച്ചീട്ടുകളിക്കാരന്റെ മകൾ

B. ബാല്യകാലസഖി

C. പാത്തുമ്മയുടെ ആട്

D. ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്

 

15.‘മലങ്കാടൻ’ എന്ന തൂലികാനാമത്തിൽ കവിതകൾ എഴുതിയിരുന്ന പ്രശസ്ത സാഹിത്യകാരൻ :

A. ഉണ്ണികൃഷ്ണൻ പുതൂർ

B. ഒഎൻവി കുറുപ്പ്

C. തോപ്പിൽ ഭാസി

D. ചെറുകാട്

 

 

ഉത്തരങ്ങൾ

1.c, 2.d, 3 a, 4.d, 5.c, 6.a, 7.a, 8.a, 9.d, 10.c 11.c, 12.c, 13.c, 14.a, 15.d

 

English Summary: Kerala PSC Examination Preparation Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com