പിഎസ്‌സി: അടുത്തറിയാം, ഭരണസംവിധാനം; ക്വസ്റ്റ്യൻ പൂളിൽനിന്നുള്ള ചില ചോദ്യങ്ങൾ

HIGHLIGHTS
  • ക്വസ്റ്റ്യൻ പൂളിൽനിന്നുള്ള ചില ചോദ്യങ്ങൾ
student
Representative Image. Photo Credit: By Creativa Images/ Shutterstock.com
SHARE

പിഎസ്‌സി പരീക്ഷകളിൽ സ്ഥിരമായി കാണപ്പെടുന്ന ഭാഗമാണ് ‘നമ്മുടെ ഗവൺമെന്റ്’. ഈ ഭാഗവുമായി ബന്ധപ്പെട്ടു ക്വസ്റ്റ്യൻ പൂളിൽനിന്നുള്ള ചില ചോദ്യങ്ങൾ പരിചയപ്പെടാം

1) അവിശ്വാസ പ്രമേയം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുക എന്നത് ഗവൺമെന്റിന്റെ ഏതു വിഭാഗത്തിന്റെ ചുമതലയാണ് ?

നിയമനിർമാണ വിഭാഗത്തിന്റെ

2) ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ നിയമ നിർമാണ സഭകൾ തമ്മിലുള്ള വ്യത്യാസം എന്ത്?

കൂടുതൽ സംസ്ഥാനങ്ങളിലും ഏകമണ്ഡല നിയമസഭയാണ്. ആന്ധ്ര, തെലങ്കാന, ബിഹാർ, മഹാരാഷ്ട്ര, കർണാടക, യുപി എന്നിവിടങ്ങളിൽ ദ്വിമണ്ഡല സഭകളുണ്ട്.

3) രാജ്യസഭാ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ആര് ?

ഉപരാഷ്ട്രപതി

4) സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതാര് ?

രാഷ്ട്രപതി

5) ഇന്ത്യയുടെ നീതിന്യായ വിഭാഗത്തിന്റെ ഘടന കാണിക്കുന്ന ഫ്ലോ ചാർട്ട് പൂർത്തിയാക്കുക.

സുപ്രീം കോടതി

ഹൈക്കോടതി

ജില്ലാ കോടതി

സബ് കോടതികൾ

6) നിയമങ്ങൾ വ്യാഖ്യാനിക്കുന്ന ഗവൺമെന്റിന്റെ വിഭാഗമേത് ?

നീതിന്യായ വിഭാഗം

7) സംസ്ഥാന കാര്യനിർവഹണ വിഭാഗത്തിന്റെ തലവൻ ?

ഗവർണർ

8) ദയാഹർജി തീർപ്പാക്കുക, രാജ്യസഭാ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുക, സർവ സൈന്യാധിപനായി പ്രവർത്തിക്കുക– രാഷ്ട്രപതിയുടെ ചുമതലയിൽപെടാത്ത കാര്യം ഇവയിലേത് ?

രാജ്യസഭാ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുക

9) ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി ?

അഞ്ചു വർഷം

10) ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തലപ്പത്തുള്ളത് ആര് ?

രാഷ്ട്രപതി

11) യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ഏതു കാര്യനിർവഹണ വിഭാഗത്തിൽപെടുന്നു ?

സ്ഥിര കാര്യനിർവഹണ വിഭാഗം

12) രാഷ്ട്രപതി വിളിച്ചു ചേർക്കുന്ന സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ആര് ?

ലോക്സഭാ സ്പീക്കർ

13) ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയുടെ പേര് ?

രാജ്യസഭ

14) ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് പാർലമെന്റിന്റെ ഏതു സഭയിൽ ?

ലോക്സഭ

15) ഒരു നിയമത്തിന്റെ കരടു രൂപത്തിനു പറയുന്ന പേര് ?

ബിൽ

English Summary: Kerala PSC Examination Preparation Tips By Mansoorali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA