വേൾഡ് വൈഡ് വെബ്ബിനു രൂപം നൽകിയത് ആര്?
Mail This Article
∙വേൾഡ് വൈഡ് വെബ് (www) പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു (1991). ടിം ബർണേഴ്‌സ് ലീ 1989 ലാണു വേൾഡ് വൈഡ് വെബ്ബിനു രൂപം നൽകിയത്.
അറിയാം ചില www വിശേഷങ്ങൾ
∙1991 ഓഗസ്‌റ്റ് ആറിന് നിലവിൽ വന്നു.
∙ടിം ആദ്യ സന്ദേശം അയച്ച കംപ്യൂട്ടറാണ് ലോകത്തിലെ ആദ്യ വെബ് സെർവർ.
∙ഇന്റർനെറ്റിലെ ആദ്യ ഫോട്ടോ അപ്‌ലോഡ് ചെയ്‌തതും ടിമ്മാണ് - 1992ൽ. സേണിലെ മ്യൂസിക് ബാൻഡ് ലെസ് ഹൊറിബിൾസ് സേണെറ്റ്‌സിന്റെ ചിത്രം.
∙1993 ഏപ്രിൽ 30ന് www ആർക്കും ഉപയോഗിക്കാവുന്ന സൗജന്യസംവിധാനമെന്ന് സേൺ പ്രഖ്യാപിച്ചു.
∙വേൾഡ് വൈഡ് വെബിനെ ജനകീയമാക്കിയ ആദ്യ ബ്രൗസർ ‘മൊസൈക് ’1993ൽ ഇല്ലിനോയി സർവകലാശാലയിലെ നാഷനൽ സെന്റർ ഫോർ സൂപ്പർ കംപ്യൂട്ടിങ് ആപ്ലിക്കേഷൻസ് വികസിപ്പിച്ചു. ഗൂഗിൾക്രോം, മോസില്ല, ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ തുടങ്ങിയവ മൊസൈക്കിന്റെ പരിഷ്‌കരിച്ച രൂപമാണ്.
∙വെബ് സാങ്കേതിക വിദ്യാ വികസനത്തിൽ ആഗോള തലത്തിൽ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേൾഡ് വൈഡ് വെബ് കൺസോർഷ്യം (ഡബ്ല്യൂ3സി) 1994ൽ രൂപീകരിച്ചു.
∙വെബ് ലോകത്ത് ലഭ്യമായ ഫയലുകൾ കണ്ടെത്തുന്ന ആദ്യ സേർച് എൻജിനാണ് ‘ആർച്ചി’.
∙ഇന്റർനെറ്റ് ഉപയോഗത്തിനു സർഫിങ് എന്നു പേരു നൽകിയത് ജീൻ ആർതർ പോളി.
∙ ടിം നിർദേശിച്ച മൂന്നുപേരുകളിൽ ഒന്നു മാത്രമായിരുന്നു വേൾഡ് വൈഡ് വെബ്. മറ്റു പേരുകൾ: ദ് മൈൻ ഓഫ് ഇൻഫർമേഷൻ (വിവരങ്ങളുടെ ഖനി), ദ് ഇൻഫർമേഷൻ മെഷ് (വിവരങ്ങളുടെ വല)
∙ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം പാർലമെന്റ് പാസാക്കി (2005 ). 2006 ഫെബ്രുവരി 2 നു രാജ്യത്തെ 200 പിന്നാക്ക ജില്ലകളിൽ നിലവിൽ വന്നു.
∙സിസ്‌റ്റർ അൽഫോൻസയുടെ അനുസ്‌മരണ നാണയം കേന്ദ്ര ധനമന്ത്രി പ്രണബ് മുഖർജി പുറത്തിറക്കി (2009). അഞ്ചു രൂപ നാണയമായിരുന്നു.
Special Focus 1869
∙കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം ആരംഭിച്ചു.
∙1865 ഡിസംബർ 7 നു സെക്രട്ടേറിയറ്റിന്റെ തറക്കല്ലിട്ടതും 1869 ജൂലൈ 8 ന് ഉദ്‌ഘാടനം നിർവഹിച്ചതും ആയില്യം തിരുനാൾ മഹാരാജാവാണ്. വില്യം ബാർട്ടൺ ആണു രൂപകൽപന നിർവഹിച്ചത്. 3 ലക്ഷം രൂപയായിരുന്നു നിർമാണച്ചെലവ്.
∙സെക്രട്ടേറിയറ്റ് നിർമിക്കാൻ നേതൃത്വം കൊടുത്ത ദിവാൻ ടി. മാധവറാവുവാണു സെക്രട്ടേറിയറ്റിൽ ആദ്യം ചുമതലയേറ്റ ദിവാൻ. ഇദ്ദേഹത്തിന്റെ പ്രതിമയാണു തിരുവനന്തപുരം നഗരത്തിൽ ആദ്യം ഉയർന്നത്. സെക്രട്ടേറിയറ്റിന്റെ എതിർവശത്ത് ഈ പ്രതിമ വന്നതോടെ അവിടം സ്റ്റാച്യു ജംക്‌ഷൻ എന്നറിയപ്പെട്ടു.
∙സെക്രട്ടേറിയറ്റ് വളപ്പിലെ ഏക പ്രതിമ വേലുത്തമ്പി ദളവയുടേതാണ്. ആർ. ശങ്കർ മുഖ്യമന്ത്രിയായിരിക്കെ കേന്ദ്രമന്ത്രി വൈ.ബി. ചാവാനാണ് ഈ പ്രതിമ അനാച്ഛാദനം ചെയ്‌തത്.
∙ഹജൂർ കച്ചേരി, പുത്തൻ കച്ചേരി എന്നിങ്ങനെയാണ് ആദ്യ കാലത്തു സെക്രട്ടേറിയറ്റ് അറിയപ്പെട്ടിരുന്നത്.
English Summary: This Day In History