∙കാണാതായ ഇരകൾക്കായുള്ള രാജ്യാന്തര ദിനം (International day of the victims of enforced disappearance). 2010 ഡിസംബറിലാണ് യുഎൻ ഇതിന് ആഹ്വാനം ചെയ്‌തത്.
∙കേന്ദ്ര ചെറുകിട വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ, 2001 മുതൽ ചെറുകിട വ്യവസായ ദിനമായി ആചരിക്കുന്നു.
∙ഇന്ത്യൻ സൈനിക ആവശ്യങ്ങൾക്കായി ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റ് 7 ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നു വിജയകരമായി വിക്ഷേപിച്ചു (2013).
Special Focus – 1957
∙കേരളത്തിലെ ആദ്യ സർവകലാശാലയായ തിരുവിതാംകൂർ സർവകലാശാലയുടെ പേര് കേരള സർവകലാശാല എന്നാക്കി.
∙ ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലത്ത് 1937 ലാണു തിരുവിതാംകൂർ സർവകലാശാല നിലവിൽ വന്നത്. മഹാരാജാവ് ചാൻസലറും രാജാമാതാവ് സേതു പാർവതി ബായി പ്രോ ചാൻസലറും ദിവാൻ സി.പി. രാമസ്വാമി അയ്യർ വൈസ് ചാൻസലറുമായാണു സർവകലാശാല ആരംഭിച്ചത്.
∙ ഇന്ത്യയിലെ പതിനാറാം സർവകലാശാലയാണിത്. മദ്രാസ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌തിരുന്ന 10 കോളേജുകൾ ആദ്യഘട്ടത്തിൽ തിരുവിതാംകൂർ സർവകലാശാലയുടെ ഭാഗമായി.
∙ കേരള സർവകലാശാലാ നിയമം (1957 ലെ നിയമം 14) നിലവിൽ വന്നതോടെ 1957 ൽ തിരുവിതാംകൂർ സർവകലാശാല കേരള സർവകലാശാലയായി പരിണമിച്ചു. ഡോ. ജോൺ മത്തായിയായിരുന്നു കേരള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ.
English Summary: Today In History