സംസ്ഥാന പുനഃസംഘടനാ കമ്മിഷൻ അധ്യക്ഷൻ ആരാണ്?

study
Representative Image. Photo Credit: By Cavan-Images/ Shutterstock.com
SHARE

> പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര സർക്കാരിനു സമർപ്പിച്ചു (2011). മാധവ് ഗാഡ്‌ഗിൽ അധ്യക്ഷനായ വെസ്‌റ്റേൺ ഗാട്സ് ഇക്കോളജി എക്സ്പർട്ട് പാനൽ ആണു റിപ്പോർട്ട് തയാറാക്കിയത്.

> ഇന്ത്യയുടെ ആറാം ഉപരാഷ്ട്രപതിയായി മുഹമ്മദ് ഹിദായത്തുള്ള ചുമതലയേറ്റു (1979). ആക്ടിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ പദവികൾ വഹിച്ച ഏക വ്യക്തി.

> സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന സംഭവമായ നെയ്യാറ്റിൻകര വെടിവയ്‌പിൽ ഏഴു പേർ വധിക്കപ്പെട്ടു (1938). എൻ. കെ.പത്മനാഭപിള്ളയുടെ അറസ്‌റ്റിൽ പ്രതിഷേധിക്കാൻ ഒത്തുകൂടിയവർക്കു നേരെ ബ്രിട്ടിഷ് പട്ടാളം വെടിവയ്ക്കുകയായിരുന്നു.

Special Focus 1956 

> സംസ്ഥാന പുനരേകീകരണ നിയമം പ്രാബല്യത്തിലായി.

> 1953 ഡിസംബറിൽ, സുപ്രീം കോടതി ജഡ്‌ജിയായിരുന്ന ജസ്‌റ്റിസ്‌ ഫസൽ അലി അധ്യക്ഷനായി നിയമിച്ച സംസ്ഥാന പുനഃസംഘടനാ കമ്മിഷനിൽ ഹൃദയനാഥ് ഖുൻസ്രു, മലയാളിയായ സർദാർ കെ. എം. പണിക്കർ എന്നിവർ അംഗങ്ങളായിരുന്നു. 1955 സെപ്റ്റംബർ 30 നു കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. 1956 നവംബർ 1 നു സംസ്ഥാനങ്ങൾ നിലവിൽ വന്നു. 

> 16 സംസ്ഥാനങ്ങളും 3 കേന്ദ്ര ഭരണപ്രദേശങ്ങളും രൂപീകരിക്കാനായിരുന്നു കമ്മിഷൻ ശുപാർശ. എന്നാൽ, 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളുമാണ് നിലവിൽ വരുന്നത്. 

> തിരു- കൊച്ചി സംസ്ഥാനവും മലബാർ ജില്ലയും സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്ന കാസർകോട് താലൂക്കും ചേർന്നാണു കേരളം രൂപീകരിച്ചത്. തിരുവനന്തപുരം ജില്ലയുടെ ഭാഗമായിരുന്ന അഗസ്‌തീശ്വരം, തോവാള, കൽക്കുളം, വിളവൻകോട് താലൂക്കുകളും കൊല്ലത്തിന്റെ ഭാഗമായിരുന്ന ചെങ്കോട്ട താലൂക്കും മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി

English Summary: Today In History

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS