ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമേത്?

Mail This Article
കേരള ഗ്രന്ഥശാലാ ദിനം. 1945 സെപ്റ്റംബർ 14 ന് അമ്പലപ്പുഴ പികെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരിക്കപ്പെട്ടതിന്റെ സ്‌മരണയ്ക്കാണിത്.
ഗ്രേറ്റ് ബ്രിട്ടൻ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചു (1752). ഇതു പ്രകാരം സെപ്റ്റംബർ 2 നു ശേഷമുള്ള ദിനം സെപ്റ്റംബർ 14 ആയി.
1829 ൽ ബംഗാളിൽ സതി നിരോധിച്ച് ഉത്തരവിറക്കിയ ഗവർണർ ജനറൽ വില്യം ബെന്റിക് പ്രഭു ജനിച്ചു (1774). 1828-35 കാലത്തു ബ്രിട്ടിഷ് ഇന്ത്യയിലെ ഗവർണർ ജനറലായിരുന്നു.
സ്പെഷൽ ഫോക്കസ്
ദേശീയ ഹിന്ദി ദിവസ് ആയി ആചരിക്കുന്നു. ഭരണഘടനാ നിർമാണ സഭ ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത് 1949 ൽ ഈ ദിവസമാണ്.
ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം ബിഹാറാണ് (1881). ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്‌ഗഢ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഹിന്ദി ഭരണഭാഷയാണ്. 2011 സെൻസസ് പ്രകാരം ഇന്ത്യയിലെ 52.83 കോടി പേരുടെ (ജനസംഖ്യയുടെ 43.63%) സംസാരഭാഷ ഹിന്ദിയാണ്.
എല്ലാ വർഷവും ജനുവരി 10 വിശ്വ ഹിന്ദി ദിനമായി ആചരിക്കുന്നു. 1975 ജനുവരി 10 നു നാഗ്പുരിൽ നടന്ന ലോക ഹിന്ദി കോൺഫറൻസിന്റെ സ്മരണയ്ക്കാണിത്.
ശാന്തസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ ഫിജിയിലെ ഔദ്യോഗിക ഭാഷകളിലൊന്നു ഹിന്ദിയാണ്. അബുദാബി കോടതി ഭാഷകളിൽ ഒന്നായി ഹിന്ദിയെ അംഗീകരിച്ചിട്ടുണ്ട്.
Content Summary : Exam Guide - Today In History - 14 September 2021