ലോക വെജിറ്റേറിയൻ ദിനം, രാജ്യാന്തര വയോജനദിനം, രാജ്യാന്തര കോഫി ദിനം, ദേശീയ സന്നദ്ധ രക്തദാന ദിനം.
സുപ്രീം കോടതിയുടെ ആദ്യ രൂപമായ ഫെഡറൽ കോർട്ട് നിലവിൽ വന്നു (1937).
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യ വനിതാ അധ്യക്ഷ ആനി ബസന്റ് ലണ്ടനിൽ ജനിച്ചു (1874).
ഭാരത സർക്കാരിന്റെ ടെലികമ്യൂണിക്കേഷൻ കമ്പനി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) നിലവിൽ വന്നു (2000).
Special Focus 1953
ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ ഇന്ത്യൻ സംസ്ഥാനമായി ആന്ധ്ര.
സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കായി ആവശ്യം ഉയർന്നതിന്റെ ഭാഗമായിരുന്നു, മദ്രാസ് സംസ്ഥാനനത്തിന്റെ വടക്കു ഭാഗത്തു തെലുങ്ക് സംസാരിക്കുന്ന പ്രദേശങ്ങൾ ചേർത്തു പ്രത്യേക സംസ്ഥാനനത്തിനായി നടന്ന പ്രക്ഷോഭം.
ആന്ധ്ര സംസ്ഥാന ആവശ്യവുമായി 1952 ഒക്ടോബർ 19 നു പോറ്റി ശ്രീരാമലു നിരാഹാര സത്യഗ്രഹം ആരംഭിച്ചു. 1952 ഡിസംബർ 15 ന് അദ്ദേഹം അന്തരിച്ചു. തുടർന്നാണ് ആന്ധ്ര രൂപമെടുത്തത്. ടി. പ്രകാശം ആദ്യ മുഖ്യമന്ത്രിയും സി.എം. ത്രിവേദി ആദ്യ ഗവർണറുമായി. 1956 ൽ ആന്ധ്രപ്രദേശ് സംസ്ഥാനം നിലവിൽ വന്നു.
ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനത്തിനായി 1969 മുതൽ പ്രക്ഷോഭം നടന്നു. 2014 ലെ ആന്ധ്രപ്രദേശ് റീഓർഗനൈസേഷൻ ആക്ടിന്റെ അടിസ്ഥാനത്തിൽ 2014 ജൂൺ 2 നാണു തെലങ്കാന സംസ്ഥാനം രൂപമെടുത്തത്.
Content Summary : Exam Guide - 1 October 2021 - Today in history