അമേരിക്കയെ ഞെട്ടിച്ച സോവിയറ്റ് യൂണിയന്റെ ‘സഹയാത്രികൻ’; മാനം തൊട്ട മൽസരം

HIGHLIGHTS
  • ചരിത്രത്തിൽ ഇന്ന് – ഒക്ടോബർ 04
SPACE-HISTORY-50YRS-SPUTNIK I
World's first artificial satellite Sputnik I, launched by the Soviet Union from the Baikonur cosmodrome in Kazakhstan dated 4 October 1957. Photo Credit : AFP Photo
SHARE

സംസ്ഥാന ഗജദിനം. കേരളത്തിന്റെ ഔദ്യോഗിക മൃഗവും രാജ്യത്തിന്റെ പൈതൃക ജീവിയുമാണ് ആന. 

ലോക മൃഗദിനം.

ഇന്ത്യൻ  സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് ഇംഗ്ലണ്ടിൽ ശക്തമായ പിന്തുണ നൽകിയ ശ്യാംജി കൃഷ്‌ണവർമ ജനിച്ചു (1857). ലണ്ടനിലെ ഇന്ത്യ ഹൗസ് സ്ഥാപകനാണ്. ഇദ്ദേഹം ആരംഭിച്ച പ്രസിദ്ധീകരണമാണ് 'ദി ഇന്ത്യൻ സോഷ്യോളജിസ്റ്റ്'.

മഹാകവി പി. കുഞ്ഞിരാമൻ നായർ ജനിച്ചു (1905). 'താമരത്തോണി' കേന്ദ്ര സാഹിത്യ അക്കാദമിയുടെയും 'കളിയച്ഛൻ' കേരളസാഹിത്യ അക്കാദമിയുടെയും പുരസ്‌കാരങ്ങൾക്ക് അർഹമായി.

HEALTH-CORONAVIRUS/AUSTRIA-SPUTNIK
The Russian Sputnik V coronavirus disease (COVID-19) vaccine is displayed in the Republic of San Marino, March 29, 2021. Photo Credit : Jennifer Lorenzini / Reuters

Special Focus - 1957 

ആദ്യ മനുഷ്യ നിർമിത കൃത്രിമോപഗ്രഹമായ, സോവിയറ്റ് യൂണിയന്റെ 'സ്പുട്നിക് 1' വിക്ഷേപിച്ചു. 

യുഎസിനെ ഞെട്ടിച്ചു കൊണ്ട് ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്നാണ് 83.6 കിലോഗ്രാം ഭാരമുള്ള 'സ്പുട്നിക് 1' വിക്ഷേപിച്ചത്. 1958 ജനുവരി 5 വരെയേ ഇതു നിലനിന്നുള്ളൂ. സ്പുട്നിക് എന്ന റഷ്യൻ വാക്കിന്റെ അർഥം സഹയാത്രികൻ എന്നാണ്. 

1957 നവംബർ 3 നു 'സ്പുട്നിക് 2' വിക്ഷേപിച്ചു. ലെയ്‌ക്ക എന്ന നായയെ ബഹിരാകാശത്ത് എത്തിച്ചത് 508.3 കിലോഗ്രാം ഭാരമുള്ള ഈ ദൗത്യമായിരുന്നു. 1958 ഫെബ്രുവരി 3 നു 'സ്പുട്നിക് 3' ആദ്യ വിക്ഷേപണം പരാജയമായി. അതേ വർഷം മേയ് 15 നു വീണ്ടും വിക്ഷേപിച്ചു.

റഷ്യ വികസിപ്പിച്ച കോവിഡ് 19 പ്രതിരോധ വാക്സീനാണു 'സ്പുട്നിക് V'. ഗമേലിയ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് ഇതു നിർമിച്ചത്.

Content Summary : Exam Guide - Today in history - 4 October 2021

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS