പോപ്പ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ, യുഎസിലെ വൈറ്റ് ഹൗസ് സന്ദർശിച്ച ആദ്യത്തെ മാർപ്പാപ്പയായി (1979).
കേന്ദ്ര പ്രതിരോധമന്ത്രിയായ ആദ്യ മലയാളിയും ബ്രിട്ടണിലെ ആദ്യ ഇന്ത്യൻ ഹൈക്കമ്മിഷണറും പത്മവിഭൂഷൺ ലഭിച്ച ആദ്യ മലയാളിയുമായ വി. കെ. കൃഷ്‌ണമേനോൻ അന്തരിച്ചു (1974). ചേരിചേരാ പ്രസ്ഥാനത്തിനു പേരു നൽകിയത് ഇദ്ദേഹമാണ്.
ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരമായ ചണ്ഡീഗഡിന്റെ ശിൽപി ലെ കെർബുസിയർ സ്വിറ്റ്സർലൻഡിൽ ജനിച്ചു (1887). വിവിധ രാജ്യങ്ങളിലെ ഇദ്ദേഹത്തിന്റെ നിർമിതികൾ യുനെസ്കോ പൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
Special Focus 1989
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്‌ജിയായി ജസ്റ്റിസ് ഫാത്തിമാ ബീവി നിയമിതയായി.
1927 ൽ പത്തനംതിട്ടയിൽ ജനിച്ച ഫാത്തിമാബീവി 1950 ൽ അഭിഭാഷകയായി. 1958 ൽ കേരള സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസസിൽ മുൻസിഫ് ആയി. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗമായ ആദ്യ വനിത. തമിഴ്‌നാടിന്റെ ആദ്യ വനിതാ ഗവർണറും ഗവർണറായ ആദ്യ മലയാളി വനിതയുമാണ്.
ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്‌ജി, ആദ്യ വനിതാ ഹൈക്കോടതി ജഡ്‌ജി എന്നീ നേട്ടങ്ങൾ ജസ്‌റ്റിസ് അന്നാ ചാണ്ടിക്കാണ്. രാജ്യത്തു ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസായ ആദ്യ വനിത ജസ്‌റ്റിസ് ലീല സേത്ത് ആണ്.
കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്‌റ്റിസ് സുജാത വി. മനോഹറും കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ആയ ആദ്യ മലയാളി വനിത ജസ്‌റ്റിസ് കെ. കെ. ഉഷയുമാണ്.
Content Summary : Exam Gudie - Today In History - 06 October 2021