1964–ൽ ഇന്നേ ദിവസം എന്ത് സംഭവിച്ചു ?
Mail This Article
ദേശീയ തപാൽ ദിനം
ലോക മാനസികാരോഗ്യ ദിനം
വീടില്ലാത്തവരുടെ ലോക ദിനം
വധശിക്ഷയ്‌ക്കെതിരായ ലോക ദിനം
ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകെ അന്തരിച്ചു (2000). 1960 ലാണ് അവർ ശ്രീലങ്കൻ പ്രധാനമന്ത്രിയായത്.
'മലയാളത്തിന്റെ ഓർഫ്യൂസ്' എന്നറിയപ്പെട്ട കവി ചങ്ങമ്പുഴ കൃഷ്‌ണപിള്ള ജനിച്ചു (1911).
Special Focus - 1964
ഏഷ്യ വൻകരയിലെ ആദ്യ ഒളിംപിക്‌സ് ടോക്കിയോയിൽ തുടങ്ങി.
1940 ലെ 12 - ആം ഒളിംപിക്‌സ് വേദിയായി ആദ്യം നിശ്ചയിച്ചതു ടോക്കിയോ ആയിരുന്നു. ജപ്പാന്റെ ചൈനീസ് ആക്രമണത്തെ തുടർന്നു ഹെൽസിങ്കിയിലേക്കു മാറ്റി. രണ്ടാം ലോകമഹായുദ്ധം മൂലം ആ ഒളിംപിക്‌സ് നടന്നില്ല.
ഹിരോഷിമയിൽ അണുബോംബ് പതിച്ച ദിവസം ജനിച്ച യോഷിനാരി സകായ് ആണ് 1964 ലെ ഒളിംപിക്‌സ് ദീപം കൊളുത്തിയത്. വോളിബോളും ജൂഡോയും ഒളിംപിക്‌സിൽ ഉൾപ്പെടുത്തിയത് 1964 ലാണ്.വർണ വിവേചനത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയെ പങ്കെടുപ്പിക്കാതിരുന്ന ആദ്യ ഒളിംപിക്‌സും ഇതാണ്.
രണ്ടു തവണ ഒളിംപിക് വേദിയായ ആദ്യ ഏഷ്യൻ നഗരമാണു ടോക്കിയോ. 2020 - ൽ നടക്കേണ്ടിയിരുന്ന 32- ആം ഒളിംപിക്‌സ് കോവിഡിനെത്തുടർന്ന് ഇക്കൊല്ലം ടോക്കിയോയിൽ നടന്നു
Content Summary : Exam Guide - Today In History - 10 October 2021