ദിവസവും ഇങ്ങനെ ചെയ്താൽ എൽഡിസി പരീക്ഷയ്ക്ക് 20 മാർക്ക് വളരെ എളുപ്പത്തിൽ നേടാം...

HIGHLIGHTS
  • കറന്റ് അഫയേഴ്സ് അറിയാൻ പത്രം വായിക്കാം; അതതു ദിവസം പഠിക്കാം
mansoor-ali-kappungal-psc-question-bank
Representative Image. Photo Credit : Dotshock / Shutterstock.com
SHARE

പിഎസ്‌സി പരീക്ഷയിൽ ഓരോ വർഷവും ആനുകാലിക വിവരങ്ങളുടെ പ്രാധാന്യം കൂടുന്നു. വളരെ ആഴത്തിലുള്ള ചോദ്യങ്ങളാണ് ഇപ്പോൾ വരുന്നത്. എല്ലാ വിവരങ്ങളും ഒരുമിച്ചു പഠിച്ചെടുക്കുക എന്ന രീതി ഇനി പ്രായോഗികമാകില്ല. എല്ലാ ദിവസവും പത്രങ്ങൾ വായിച്ചു വിവരങ്ങൾ കണ്ടെത്തി അതതു ദിവസം തന്നെ പഠിച്ചു പോകുന്നതാണ് ഏറ്റവും പ്രായോഗികം. ഇതിനായി കൃത്യമായി സമയം കണ്ടെത്തണം.

ഓരോ പരീക്ഷയിലും കറന്റ് അഫയേഴ്സിന്റെ പ്രാധാന്യം വ്യത്യസ്തമാണ്. ഏറ്റവും ചുരുങ്ങിയത് 5 മാർക്കിനെങ്കിലുമുണ്ടാകും. എൽഡിസി പരീക്ഷയിൽ 20 മാർക്കിനു വരെ കറന്റ് അഫയേഴ്സ് ചോദ്യങ്ങളുണ്ടാകും. 

റാങ്ക് നിർണയിക്കപ്പെടാൻ പോകുന്നത് ഈ മാർക്കായിരിക്കും എന്നതു തീർച്ചയാണ്. രാഷ്ട്രീയം, സിനിമ, കായികം, പുരസ്കാരം, സാഹിത്യം, വ്യക്തികൾ, പദവികൾ തുടങ്ങി ഏതു മേഖലയിൽ നിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കണം

മുൻ ചോദ്യക്കടലാസുകളിൽനിന്നും ചില ചോദ്യങ്ങൾ

1. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ഒരു ഇന്നിങ്സിൽ ഏറ്റവും കുറഞ്ഞ സ്കോർ രേഖപ്പെടുത്തിയത് 2020 ഡിസംബർ 19നാണ്. എത്രയാണ് ആ സ്കോർ?

2. ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ?

3. ഇന്ത്യയിലെ സായുധ സൈന്യത്തിന്റെ തലവനായ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ഇപ്പോൾ ആരാണ്?

4. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ?

5. കോവാക്സിൻ എന്ന കോവിഡ് 19 വാക്സീൻ വികസിപ്പിച്ച സ്ഥാപനം?

6. 2020ൽ കോവിഡ് 19 ബാധിച്ചു മരിച്ച പ്രശസ്ത സിനിമ സംവിധായകൻ?

7. അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ്

8. 2020 ഡിസംബർ ആദ്യത്തിൽ കേരളത്തിൽ ആഞ്ഞടിക്കുമെന്നു കരുതിയ കൊടുങ്കാറ്റ്?

9. ഈ അടുത്തകാലത്തെ ഇന്ത്യ–ചൈന സംഘർഷ മേഖലയിലെ തടാകം?

10. ഇപ്പോഴത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ആര്?

11. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനം?

12. നേപ്പാളും ചൈനയും ചേർന്ന് 2020ൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ എവറസ്റ്റിന്റെ ഉയരം പുനർനിർണയിക്കുകയുണ്ടായി. എത്രയാണു പുതിയ ഉയരം?

13. ഇന്ത്യയിൽ ആദ്യമായി ഡ്രൈവർ രഹിത ട്രെയിൻ ആരംഭിച്ച മെട്രോ സർവീസ് ?

14. പ്രശസ്തമായ ജെ.സി. ഡാനിയേൽ അവാർഡ് 2020ൽ ലഭിച്ചത് ആർക്കാണ്?

15. കേരളത്തിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഏതു ജില്ലയിലാണ്?

16. കാണികളുടെ സീറ്റുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഏതാണ്?

∙ ഉത്തരങ്ങൾ

1. 36 റൺസ്

2. ശക്തികാന്ത ദാസ്

3. ബിപിൻ റാവത്ത്

4. ആര്യ രാജേന്ദ്രൻ

5. ഭാരത് ബയോടെക്

6. കിം കി ഡുക്

7. കമല ഹാരിസ്

8. ബുറവി

9. പാൻഗോങ്

10. ഇമ്രാൻ ഖാൻ

11. കൊല്ലം

12. 8848.86 മീറ്റർ

13. ഡൽഹി

14. ഹരിഹരൻ

15. പാലക്കാട്

16. സർദാർ പട്ടേൽ സ്റ്റേഡിയം

Content Summary : PSC question bank by Mansoor Ali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA