സ്പെഷൽ ഫോക്കസ് – 1942
'ഇന്ത്യൻ സിനിമയിലെ ക്ഷുഭിതയൗവനം' എന്നറിയപ്പെട്ട അമിതാഭ് ബച്ചൻ ജനിച്ചു.
മകന് ഇൻക്വിലാബ് ശ്രീവാസ്‌തവ എന്ന പേരിടാനാണു പിതാവ് ഹരിവംശറായ് ബച്ചൻ ഉദ്ദേശിച്ചത്. കവി സുമിത്രാനന്ദൻ പന്ത് ആണ് അമിതാഭ് എന്നു നിർദേശിച്ചത്.
കെ. അബ്ബാസ് സംവിധാനം ചെയ്‌ത 1969 ലെ 'സാഥ് ഹിന്ദുസ്ഥാനി' ആയിരുന്നു ആദ്യ ചിത്രം. ബസ് ലൂവർമാന്റെ 'ദ് ഗ്രേറ്റ് ഗാറ്റ്‌സ്ബി' യിലൂടെ 2013 ൽ ഹോളിവുഡിൽ അരങ്ങേറി. മേജർ രവി സംവിധാനം ചെയ്‌ത 'കാണ്ഡഹാർ' ആണു ബച്ചന്റെ ആദ്യ മലയാള ചിത്രം.
മികച്ച നടനുള്ള ദേശീയ അവാർഡ് ഏറ്റവും കൂടുതൽ തവണ (നാല്) ലഭിച്ചതു ബച്ചനാണ്. 2018 ൽ ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരവും ലഭിച്ചു. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികളും ലഭിച്ചു.
ജി.കെ. ഇൻഫോ
2012 മുതൽ രാജ്യാന്തര ബാലികാദിനമായി ആചരിക്കുന്നു.
ഇന്ത്യൻ സൂപ്പർ കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന വിജയ് പി. ഭട്കർ ജനിച്ചു (1946). 'പരം' സൂപ്പർ കംപ്യൂട്ടർ വികസിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. നളന്ദ സർവകലാശാല ചാൻസലർ ആണ്.
മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആദ്യ അപ്പോളോ ദൗത്യമായ അപ്പോളോ -7 കേപ്പ് കാനവറലിൽ നിന്നു വിക്ഷേപിച്ചു (1968). വാൾട്ടർ എം. ഷിറ, ഡോൺ ഐസൽ, വാൾട്ടർ കണ്ണിങ്ഹാം എന്നിവരായിരുന്നു സംഘാംഗങ്ങൾ.
Content Sumamry : Today In History - 11 October 2021