സാധാരണക്കാരന്റെ ‘ആയുധം’ നിലവിൽ വന്ന ദിവസം !
Mail This Article
Special Focus - 2005
സാധാരണക്കാരന്റെ ‘ആയുധം’ നിലവിൽ വന്ന ദിവസം !
ഇന്ത്യയിൽ വിവരാവകാശനിയമം (Right to Information Act - RTI Act) പ്രാബല്യത്തിൽ വന്നു.
രാജ്യത്തെ പൗരന്മാർക്കെല്ലാം വിവരങ്ങൾ ലഭ്യമാക്കാനുള്ള അവകാശം ഉറപ്പു നൽകുന്ന ഈ നിയമം 2005 ജൂൺ 15 നാണു പാർലമെന്റ് പാസാക്കിയത്. പുണെ പൊലീസ് സ്‌റ്റേഷനിൽ ഷഹീദ് റാസ ബർണിയാണ് ഇന്ത്യയിൽ ആദ്യം ആർടിഐ നിയമപ്രകാരം അപേക്ഷ നൽകിയത്.
വിവരാവകാശ ഭേദഗതി നിയമം ലോക്‌സഭ പാസാക്കിയതു 2019 ജൂലൈ 22 നും രാജ്യസഭ പാസാക്കിയതു 2019 ജൂലൈ 25 നുമാണ്. ഭേദഗതിനിയമത്തിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതു 2019 ഓഗസ്‌റ്റ് ഒന്നിനാണ്.
വിവരാവകാശ നിയമം ആദ്യം നടപ്പാക്കിയ രാജ്യം സ്വീഡൻ ആണ്.
ചരിത്രത്തിൽ ഇന്ന്
1996 മുതൽ ലോക ആർത്രൈറ്റിസ് ദിനമായി ആചരിക്കുന്നു.
അൽഫോൻസാമ്മയെ ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു (2008). ജോൺ പോൾ രണ്ടാമൻ മാർപാപ്പ അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത് 1986 ഫെബ്രുവരി 8 നാണ്.
ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നു (1993). ജസ്‌റ്റിസ് രംഗനാഥ് മിശ്രയായിരുന്നു ആദ്യ ചെയർമാൻ.
Content Summary : Exam Guide - Today In History - 12 October 2021