പിഎസ്‌സി: മലയാളം മധുരിക്കണം
Mail This Article
പിഎസ്‌സി പരീക്ഷകളിലെ പ്രധാന ഭാഗമാണു മലയാളം. പദശുദ്ധി, വാക്യശുദ്ധി, ഒറ്റപ്പദം, പര്യായം, വിപരീത പദം, ശൈലികൾ, പഴഞ്ചൊല്ലുകൾ, സമാനപദം, ചേർത്തെഴുതുക, സ്ത്രീലിംഗം, പുല്ലിംഗ വചനം, പിരിച്ചെഴുതൽ ഘടക പദം എന്നീ ഭാഗങ്ങളിൽ നിന്നെല്ലാം ചോദ്യമുണ്ടാകും.
എൽഡി ക്ലാർക്ക് മുൻ പരീക്ഷയിലെ ചോദ്യങ്ങൾ നോക്കാം
1. ഒരു ധാതുവിന്റെ അർഥമോ രൂപമോ പരിഷ്കരിക്കുന്നതിന് അതിനു പിന്നിൽ ചേർക്കുന്ന ധാതുവിനു പറയുന്ന പേര്?
എ) സമാസം, ബി) സന്ധി, സി) അനുപ്രയോഗം, ഡി) വിനയെച്ചം
2. ഗുരുക്കൾ എന്ന പദം ഏത് ബഹുവചന രൂപമാണ്
എ) സലിംഗ ബഹുവചനം, ബി) പൂജക ബഹുവചനം, സി) അലിംഗ ബഹുവചനം, ഡി) സാമാന്യ ബഹുവചനം
3. താഴെ കൊടുത്തിരിക്കുന്നവയിൽ പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ഏത്?
എ) കുളിക്കുന്നു ബി) ഉറങ്ങുന്നു, സി) വായിക്കുന്നു, ഡി) കുളിപ്പിക്കുന്നു
4. ത്രിമധുരം എന്ന പദത്തിലെ സമാസമേത്?
എ), ബഹുവ്രീഹി, ബി) കർമധാരയൻ, സി) ദ്വിഗു സമാസം, ഡി) തൽപുരുഷ സമാസം
5. ഒരു നാമത്തിൽ നിന്നുണ്ടാക്കിയെടുക്കുന്ന മറ്റൊരു നാമത്തിനു പറയുന്ന പേര്
എ) തദ്ധിതം, ബി) കൃത്ത്, സി) പ്രകാരം, ഡി) ഭേദകം
6. മുതിർന്നവരെ ബഹുമാനിക്കണം എന്ന വാചകത്തിലെ പ്രകാരമേത്?
എ) നിർദേശക പ്രകാരം, ബി), വിധായക പ്രകാരം, സി) നിയോജക പ്രകാരം, ഡി) അനുജ്ഞായക പ്രകാരം
7. താഴെ പറയുന്നവയിൽ സംജ്ഞാനാമത്തിന് ഉദാഹരണമേത്?
എ) സീത, ബി) ആകാശം, സി) അവൻ, ഡി) മനുഷ്യൻ
8. വാഴ+പഴം= വാഴപ്പഴം, ഇവിടുത്തെ സന്ധിയേത്
എ) ദിത്വസന്ധി, ബി), ലോപസന്ധി, സി) ആദേശ സന്ധി, ഡി) ആഗമസന്ധി
9. അദ്ദേഹത്തോട് ഞാൻ സംസാരിക്കാം. ഇതിൽ അദ്ദേഹം എന്ന പദത്തിലെ വിഭക്തിയേത്?
എ) നിർദേശിക, ബി) പ്രതിഗ്രാഹിക,) സി) സംയോജിക, ഡി) ഉദ്ദേശിക
10. താഴെ പറയുന്നവയിൽ നൂപുരം എന്ന വാക്കിന്റെ അർഥമേത്?
എ) വീണ, ബി) ചിലങ്ക, സി) കുടം, ഡി) പാദം
11. നിരൂപകൻ, വാഗ്മി, വിദ്യാഭ്യാസ മന്ത്രി എന്നീ നിലകളിൽ പ്രശസ്തനായ സാഹിത്യകാരൻ
എ)ജി. ശങ്കരക്കുറുപ്പ്, ബി)എം.കെ.സാനു, സി) ജോസഫ് മുണ്ടശ്ശേരി, ഡി) ഒ.വി. വിജയൻ
12. ആദ്യത്തെ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്?
എ) രണ്ടാമൂഴം, ബി) ഓടയിൽ നിന്ന്, സി) അഗ്നിസാക്ഷി, ഡി) കയർ
13. ആചന്ദ്രതാരം എന്ന ശൈലിയുടെ അർഥമെന്ത്?
എ) അവസാനിപ്പിക്കുക, ബി) പ്രാധാന്യമുള്ള, സി) ചന്ദ്രനും നക്ഷത്രവും, ഡി) എല്ലാ കാലവും
14. 2013ലെ വള്ളത്തോൾ പുരസ്കാരം നേടിയ സാഹിത്യകാരൻ ആര്?
എ), എം.ടി.വാസുദേവൻ നായർ, ബി) ബെന്യാമിൻ, സി) പെരുമ്പടവം ശ്രീധരൻ, ഡി) എം.കെ.സാനു
15. നജീബ് എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്?
എ) ഏണിപ്പടികൾ, ബി) ആടുജീവിതം, സി) എന്റെ കഥ, ഡി) വേരുകൾ
ഉത്തരങ്ങൾ
1. സി, 2.ബി, 3.ഡി, 4.സി, 5.എ, 6.ബി, 7.എ, 8.എ, 9.സി, 10.ബി, 11.സി, 12.സി, 13. ഡി, 14.സി, 15.ബി.
English Summary: Kerala PSC Examination Preparation Tips By Mansoorali Kappungal