ADVERTISEMENT

∙ ലോക നഗരാസൂത്രണ ദിനം. World Urbanism Day എന്നും അറിയപ്പെടുന്നു. 

 

∙ വില്യം റോൺജൻ എക്‌സ്- റേ കണ്ടെത്തി (1895). രാജ്യാന്തര റേഡിയോളജി ദിനം. 1901 ൽ ആദ്യ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചതു റോൺജനാണ്.

 

∙ ഇന്ത്യൻ ശാസ്ത്രരംഗത്തെ അഭിമാനമായ 'ചന്ദ്രയാൻ -1' ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി (2008).

 

∙ ഇന്ത്യയിൽ ഭരണഘടനാ പരിഷ്‌കാരങ്ങൾക്കായി സർ ജോൺ സൈമണിന്റെ അധ്യക്ഷതയിൽ ഏഴംഗ കമ്മിഷനെ ബ്രിട്ടിഷ് ഗവൺമെന്റ് നിയമിച്ചു (1927). ഇന്ത്യക്കാരില്ലാത്ത സൈമൺ കമ്മിഷൻ ഇന്ത്യയിലെത്തിയത് 1928 ലാണ്. 

 

Special Focus 

2016 

 

∙ 500, 1000 രൂപ കറൻസി നോട്ടുകൾ നിരോധിച്ചു കൊണ്ടു പ്രഖ്യാപനം. 

 

∙ 1946 ജനുവരിയിലായിരുന്നു ഇന്ത്യയിലെ ആദ്യ നോട്ട് നിരോധനം. സി. ഡി. ദേശ്‌മുഖ് റിസർവ് ബാങ്ക് ഗവർണർ ആയിരിക്കെ 500, 1000, 10000 രൂപ നോട്ടുകളാണു നിരോധിച്ചത്. 

 

∙ 1978 ജനുവരിയിലായിരുന്നു രണ്ടാമത്തെ നോട്ട് നിരോധനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നോട്ട് നിരോധനം ഇതാണ്. 1000, 5000, 10000 രൂപ നോട്ടുകളാണ് അന്നു നിരോധിച്ചത്. ഡോ. ഐ. ജി. പട്ടേൽ ആയിരുന്നു അന്നു റിസർവ് ബാങ്ക് ഗവർണർ. 

 

∙ 2016 ലെ നോട്ട് നിരോധനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതു രാത്രി 8 മണിക്കാണ്. ഉർജിത് പട്ടേൽ ആയിരുന്നു അന്നു റിസർവ് ബാങ്ക് ഗവർണർ. രാജ്യത്തു പ്രചാരത്തിലിരുന്ന 15.41 ലക്ഷം കോടി രൂപ അസാധുവായി. ഇതിൽ 99.3 % ബാങ്കുകളിൽ തിരിച്ചെത്തിയെന്നാണു റിപ്പോർട്ട്.

 

Content Summary : Exam Guide - Today In History - November-8-2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com