ഏതു വർഷം മുതലാണ് ലോക എയ്ഡ്സ് ദിനം ആചരിക്കാൻ തുടങ്ങിയത്?

HIGHLIGHTS
  • ചരിത്രത്തിൽ ഇന്ന് – 1 ഡിസംബർ
AIDS-DAY/
Photo Credit : Ajay Verma / Reuters
SHARE

∙ 1988 മുതൽ ലോക എയ്ഡ്സ് ദിനമായി (World Aids Day) ആചരിക്കുന്നു. 

∙ബ്രിട്ടിഷ് ഇന്ത്യയിലെ സംസ്ഥാന നിയമനിർമാണ സഭയിൽ മന്ത്രിയും ഐക്യരാഷ്ട്ര സംഘടന ജനറൽ അസംബ്ലി അധ്യക്ഷയുമായ ആദ്യ വനിത വിജയലക്ഷ്മി പണ്ഡിറ്റ് അന്തരിച്ചു (1990). ജവഹർലാൽ നെഹ്റുവിന്റെ സഹോദരിയാണ്. 

∙ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി സുചേത കൃപലാനി അന്തരിച്ചു (1974). 1963–'67 ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. 

Special Focus 1965

∙ ഇന്ത്യൻ അതിർത്തി രക്ഷാസേന (Border Securty Force) രൂപീകൃതമായി.

∙ ലോകത്തെ ഏറ്റവും വലിയ അതിർത്തി രക്ഷാസേനയാണ് ബിഎസ്എഫ്. വാഗാ അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ഈ അർധസൈനിക വിഭാഗത്തിന്റെ ആപ്തവാക്യം Duty Unto Death എന്നാണ്.

∙ 1965 വരെ ഇന്ത്യൻ അതിർത്തികളുടെ സുരക്ഷാചുമതല അതതു സംസ്ഥാനത്തെ പൊലീസിനായിരുന്നു. ഇതിലെ പോരായ്മ 1965 ലെ ഇന്ത്യ – പാക് യുദ്ധത്തിൽ പ്രതിഫലിച്ചതിനെ തുടർന്നാണ് ബിഎസ് എഫ് നിലവിൽ വന്നത്. 

∙ കെ. എഫ്. റുസ്തംജിയായിരുന്നു ബിഎസ്എഫിന്റെ ആദ്യ ഡയറക്ടർ ജനറൽ. പങ്കജ്കുമാർ സിങ് ആണ് ഇപ്പോഴത്തെ ‍ഡയറക്ടർ ജനറൽ. ക്രീക്ക് ക്രൊക്കഡൈൽ, ക്യാമൽ കണ്ടിൻജന്റ് എന്നിവ ബിഎസ്എഫിന്റെ സ്പെഷലൈസ്ഡ് യൂണിറ്റുകളാണ്.

Content Summary : Exam Guide - Today in History - 1 December 2021

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA