ADVERTISEMENT

∙ ബേനസീർ ഭൂട്ടോ (Benazir Bhutto) പാക്കിസ്ഥാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി (1988). മുസ്ലിം രാജ്യത്തു പ്രധാനമന്ത്രിയായ ആദ്യ വനിത. 'കിഴക്കിന്റെ പുത്രി' എന്നറിയപ്പെട്ടു. 

∙ 2001 മുതൽ ലോക കംപ്യൂട്ടർ സാക്ഷരതാ ദിനമായി ആചരിക്കുന്നു. 

∙ ദേശീയ മലിനീകരണ നിയന്ത്രണദിനം. 1984 ലെ ഭോപാൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുെട ഓർമ പുതുക്കുന്ന ദിനം. 

∙ ഫ്രാൻസ് ചക്രവർത്തിയായി നെപ്പോളിയൻ ബോണപ്പാർട്ട് സ്വയം അവരോധിതനായി (1804). 'ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു' എന്നറിയപ്പെട്ട ഭരണാധികാരി.

 

റാലിയിൽ വധിക്കപ്പെട്ട ബേനസീർ

 

പാക്കിസ്ഥാൻ പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന സുൾഫിക്കർ അലി ഭൂട്ടോയുടെ മകൾ, ജനനം 1953 ജൂൺ 21നു കറാച്ചിയിൽ. ഒരു ഇസ്ലാമിക രാജ്യത്ത് പ്രധാനമന്ത്രിപദത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യവനിത. അമേരിക്കയിലും ബ്രിട്ടനിലും പഠനത്തിനുശേഷം പാക്കിസ്ഥാനിൽ തിരികെയെത്തിയ ബേനസീറിനെ സിയാ ഉൾ ഹഖ് ജയിലിലടച്ചു. പിതാവ് തൂക്കിലേറ്റപ്പെടുമ്പോൾ ബേനസീർ ഏകാന്ത തടവിലായിരുന്നു. തുടർന്നു ബ്രിട്ടനിലേക്കു മടങ്ങിപ്പോകാൻ അനുമതി ലഭിച്ചു. 1986ൽ രാജ്യത്തു മടങ്ങിവരികയും രാഷ്ട്രീയ സമരങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. 1988ൽ പാക്ക് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു വർഷത്തിനകം അധികാരം നഷ്ടപ്പെട്ടു. 1993ൽ വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക്. തുടർന്നു 2002ലെ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയിലെ വിമതർ പർവേസ് മുഷറഫിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് രൂപീകരിക്കുന്നു. തുടർന്നു കുടുംബത്തോടൊപ്പം ദുബായിൽ താമസമാക്കിയ ബേനസീർ ഭൂട്ടോ 2007 ഡിസംബർ 27ന് റാവൽപിണ്ടിയിൽ തിരഞ്ഞെടുപ്പു റാലിയിൽവച്ചു വെടിയേറ്റു കൊല്ലപ്പെട്ടു.

 

Special Focus 1989

 

∙മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയ പ്രധാനമന്ത്രി വി.പി. സിങ് (വിശ്വനാഥ് പ്രതാപ് സിങ്) അധികാരമേറ്റു.

 

∙ 1931 ജൂണ്‍ 25 ന് അലഹബാദിൽ ജനിച്ച വി.പി. സിങ്ങിനെ മണ്ഡയിലെ രാജാ ബഹദൂർ ദത്തെടുക്കുകയും അദ്ദേഹം മണ്ഡയിലെ 41–ാ മത്തെ രാജാ ബഹദൂർ ആവുകയായിരുന്നു. 

 

∙ കോൺഗ്രസ് പ്രതിനിധിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ലോക്സഭാംഗം, രാജ്യസഭാംഗം, ഉത്തർപ്രദേശ് വിധാൻ സഭ അംഗം തുടങ്ങിയ പദവികൾ വഹിച്ചു. ധനം, പ്രതിരോധം, വിദേശകാര്യം വകുപ്പുകൾ വഹിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി മന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായിരിക്കെ രാജിവച്ചു. 

 

∙ കോൺഗ്രസ് വിട്ട് 'ജനമോർച്ച' പാർട്ടി രൂപീകരിച്ചു. വിവിധ പാർട്ടികളുമായി ലയിച്ച് 1988 ഒക്ടോബറിൽ 'ജനതാദൾ' രൂപീകരിച്ചു. ദേശീയ മുന്നണി സർക്കാരിനു പിന്തുണ ബിജെപി പിൻവലിച്ചതിനെത്തുടർന്ന് 1990 നവംബർ 10 നു വി.പി. സിങ് മന്ത്രിസഭ അധികാരമൊഴിഞ്ഞു.

 

Content Summary :  Exam Guide - Today in History - December 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com