ADVERTISEMENT

പിഎസ്‌സിയുടെ പുതിയ മാതൃകയിലുള്ള ചോദ്യക്കടലാസിൽനിന്ന് ഉത്തരം കണ്ടെത്തേണ്ടതെങ്ങനെയെന്നു കഴിഞ്ഞ ലക്കത്തിൽ ചർച്ച ചെയ്തല്ലോ. അറിയാവുന്ന പ്രസ്താവനകൾ ഓപ്ഷനുകളിൽ ഏതിലാണ് ഉൾപ്പെട്ടിട്ടുള്ളതെന്നു നോക്കി എളുപ്പത്തിൽ ഉത്തരത്തിലെത്താനാകുന്നുണ്ടോ എന്നു നോക്കാം.

 

1. ചേരുംപടി ചേർക്കുക.

(1) ലോക കാലാവസ്ഥാ സംഘടന (WMO)

(2) രാജ്യാന്തര മാരിടൈം സംഘടന (IMO)

(3) രാജ്യാന്തര ആണവോർജ ഏജൻസി (IAEA)

(4) ഐക്യരാഷ്ട്രസംഘടന പരിസ്ഥിതി പരിപാടി (UNEP)

a. ലണ്ടൻ b. നയ്റോബി

c. ജനീവ d. വിയന്ന

A. 1-d, 2-a, 3-c, 4-b

B. 1-d, 2-b, 3-c, 4-a

C. 1-c, 2-a, 3-d, 4-b

D. 1-c, 2-b, 3-d, 4-a

 

2. ആദ്യമായി ഇന്ത്യക്കാരെ സ്വന്തം സൈന്യത്തിൽ ചേർത്ത് യൂറോപ്യൻ മാതൃകയിൽ പരിശീലനം നൽകിയ യൂറോപ്യൻ ?

A. അൽബുക്കർക്ക്

B. ഫ്രാൻസിസ്കോ ഡി അൽമേഡ

C. വാസ്കോഡഗാമ

D. കബ്രാൾ

 

3. രാജ്യാന്തര നീതിന്യായ കോടതിയെക്കുറിച്ച് ശരിയായ പ്രസ്താവനകളേവ ?

(1) രാജ്യാന്തര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 15 ആണ്‌

(2) ജഡ്ജിമാരുടെ കാലാവധി 9 വർഷമാണ്.

A. (1) ശരി (2) തെറ്റ്

B. (2) ശരി (1) തെറ്റ്

C. (1) & (2) ശരി

D. (1) & (2) തെറ്റ്

 

4. തെറ്റായ ജോടികളേവ ?

(1) മലബാർ കുടിയായ്മ നിയമം - 1929

(2) പണ്ടാരപ്പാട്ട വിളംബരം - 1865

(3) കൊച്ചിയിലെ കുടിയായ്മ നിയമം - 1896

A. (3) മാത്രം B. (1) & (3)

C. (1) മാത്രം D. (1) & (2)

 

5. സർവ രാജ്യ സഖ്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ ?

(1) സർവ രാജ്യ സഖ്യത്തിന്റെ രൂപീകരണത്തിന് വഴിതെളിയിച്ച ഉടമ്പടിയാണ് പാരിസ് ഉടമ്പടി.

(2) സർവ രാജ്യ സഖ്യത്തിന്റെ രൂപീകരണത്തിന് കാരണമായത് ഫ്രാങ്ക്‌ലിൻ ഡി റൂസ്‌വെൽറ്റ് അവതരിപ്പിച്ച പതിനാലിന നിർദേശങ്ങളാണ്.

(3) ഐക്യരാഷ്ട്രസംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടനയാണ് സർവ രാജ്യസഖ്യം.

A. (1), (2) & (3) B. (2) & (3)

C. (1) & (3)              D. (3) മാത്രം

 

6. '' അടിച്ചിട്ടു കടന്നുകളയുക' എന്ന സമര തന്ത്രം താഴെപ്പറയുന്നവരിൽ ആരാണ് ആദ്യമായി നടപ്പാക്കിയത് ?

A. കുട്ടി ആലി

B. പച്ചാച്ചി മരക്കാർ

C. കുഞ്ഞാലി മരക്കാർ II

D. കുഞ്ഞാലി മരക്കാർ III

 

7. ഐക്യരാഷ്ട്രസംഘടന 2022 എന്തു വർഷമായിട്ടാണ് ആചരിക്കുന്നത് ?

A. സസ്യാരോഗ്യ വർഷം

B. ഒട്ടകവർഗ വർഷം

C. തദ്ദേശഭാഷാ വർഷം

D. പരമ്പരാഗത മത്സ്യബന്ധന വർഷം

 

8. താഴെ തന്നിരിക്കുന്നവയിൽ പരിസ്ഥിതി സൗഹാർദപരമല്ലാത്ത മാലിന്യ സംസ്കരണ രീതികളേവ ?

(1) ബയോഗ്യാസ് ഉൽപാദനം

(2) കത്തിക്കൽ

(3) കംപോസ്റ്റ് നിർമാണം

(4) കാലിത്തീറ്റ നിർമാണം

A. (2) & (3) B. (2) & (4)

C. (4) മാത്രം            D. (2) മാത്രം

 

9. യുഎന്നിന്റെ പ്രധാന ഘടകങ്ങളിൽ ഉൾപ്പെടാത്തത്  ?

A. സാമ്പത്തിക-സാമൂഹിക സമിതി

B. രാജ്യാന്തര നീതിന്യായ കോടതി

C. രാജ്യാന്തര തൊഴിലാളി സംഘടന

D. രക്ഷാസമിതി

 

10. ചുവടെ തന്നിരിക്കുന്നവയിൽ മാർത്താണ്ഡ വർമയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ ?

(1) മണ്ഡപത്തും വാതുക്കൽ എന്ന സമ്പ്രദായം തിരുവിതാംകൂറിൽ നടപ്പാക്കി.

(2) തിരുവിതാംകൂറിൽ ആദ്യമായി ഒരു സ്ഥിരം സൈന്യത്തിനു രൂപം നൽകി.

(3) പതിവു കണക്ക് എന്ന പേരിൽ ഒരു വാർഷിക ബജറ്റിനു രൂപം നൽകി.

A. (1) മാത്രം       B. (1) & (3)

C. (2) & (3)         D. (1), (2) & (3)

 

1.C, 2.A, 3.C, 4.A, 5.D, 6.A, 7.D, 8.D, 9.C, 10.D

 

Content Summary: Kerala PSC Examination Preparation Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com