∙ സാന്താക്ലോസിന്റെ ഇന്നത്തെ രീതിയിലുള്ള ചിത്രം ആദ്യമായി ഹാർപേഴ്സ് വീക്‌ലിയിൽ പ്രസിദ്ധീകരിച്ചു (1863). ‘അമേരിക്കൻ കാർട്ടൂണിന്റെ പിതാവ്’ എന്നറിയപ്പെടുന്ന തോമസ് നാസ്റ്റ് ആയിരുന്നു സ്രഷ്ടാവ്.
∙ ഡോ. ഹോമി. ജെ. ഭാഭയുടെ നേതൃത്വത്തിൽ ട്രോംബെയില്‍ അറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ് സ്ഥാപിതമായി (1954). ഇതാണ് പിന്നീടു ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ ആയത്.
∙ കേന്ദ്ര റെയിൽവേ മന്ത്രി ലളിത് നാരായൺ മിശ്ര കൊല്ലപ്പെട്ടു (1975). ജനുവരി 2 നു ബിഹാറിലെ സമസ്തിപുർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ ബോംബ് സ്ഫോടനത്ത് തുടർന്നായിരുന്നു മരണം.
Special Focus 1750
∙ അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ് തിരുവിതാംകൂർ രാജ്യത്തെ ശ്രീപത്മനാഭനു സമർപ്പിച്ച ചരിത്രപ്രസിദ്ധമായ തൃപ്പടിദാനം.
∙ കൊല്ലവർഷം 925 മകരം 5 നു രേവതി നക്ഷത്രവും പൂർവപക്ഷത്തു സപ്തമിയും ചേർന്ന ദിനത്തിലായിരുന്നു തൃപ്പടിദാനം.
∙ മഹാരാജാവ് ഉടവാൾ ശ്രീപത്മനാഭന് അടിയറവു വച്ച് രാജ്യം തൃപ്പടിയിൽ ദാനം ചെയ്യുകയും അതിനുശേഷം ‘ശ്രീപത്മനാഭദാസൻ’ എന്ന പേരിൽ ഉടവാൾ തിരികെ വാങ്ങുകയും ചെയ്തു.
∙ മാർത്താണ്ഡവർമയ്ക്കു ശേഷം തിരുവിതാംകൂർ ഭരിച്ച ധർമരാജാ കാർത്തിക തിരുനാളിന്റെ കാലത്ത് 1766 ജൂലൈയിലായിരുന്നു രണ്ടാം തൃപ്പടിദാനം.
Content Summary : Exam Guide - 03 January 2022 - Today in history