1.‘അഞ്ചു നദികളുടെ നാട്’ എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?
2.ഇന്ത്യയിലെ ആദ്യ ഇ– സംസ്ഥാനം (e-state) ഏതാണ്?
3.കൃഷ്ണമൃഗം ഹരിയാനയെ കൂടാതെ ഏതു ഉത്തരേന്ത്യൻ സംസ്ഥാനത്തിന്റെ കൂടി ഔദ്യോഗികമൃഗമാണ്?
4.1919 ൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സംസ്ഥാനം?
5.1984 ൽ ‘ബ്ലൂസ്റ്റാർ ഓപ്പറേഷൻ’ സൈനിക നടപടി നടന്ന സുവർണക്ഷേത്രം ഏതു സംസ്ഥാനത്താണ്?
6.‘ഇന്ത്യയുടെ ധാന്യക്കലവറ’ എന്നറിയപ്പെടുന്ന സംസ്ഥാനം?
7.സിന്ധു നദീതട സംസ്കാര കേന്ദ്രമായ റോപ്പർ ഏതു സംസ്ഥാനത്താണ്?
8.ശ്രീ ഗുരു രാംദാസ്ജി രാജ്യാന്തര വിമാനത്താവളം ഏതു സംസ്ഥാനത്താണ്?
9.ഇന്ത്യ–പാക്കിസ്ഥാൻ വിഭജന മ്യൂസിയം ഏതു സംസ്ഥാനത്താണ്?
10.നോർത്തേൺ ഗോഷ്വാക് ഏതു സംസ്ഥാനത്തെ ഔദ്യോഗികപക്ഷിയാണ്?
എല്ലാ ചോദ്യത്തിനും ഉത്തരം: പഞ്ചാബ്
Content Summary: Ten Questions About Punjab