ലോകത്തെ ഏറ്റവും വലിയ ജീനിയസ് എന്ന് ആൽബർട്ട് ഐൻസ്റ്റീൻ വിശേഷിപ്പിച്ച വ്യക്തി?

HIGHLIGHTS
  • ;ചരിത്രത്തിൽ ഇന്ന് – 7 ജനുവരി
nikola-tesla-genius-scientist-and-inventor
Nikola Tesla. Photo Credit : Prachaya Roekdeethaweesab / Shutterstock.com
SHARE

∙ലോകത്തെ ഏറ്റവും വലിയ ജീനിയസ് എന്ന് ആൽബർട്ട് ഐൻസ്റ്റീൻ വിശേഷിപ്പിച്ച സെർബിയൻ അമേരിക്കൻ ശാസ്ത്രജ്ഞൻ നിക്കോള ടെസ്‌ല (Nikola Tesla) അന്തരിച്ചു (1943). മാഗ്നറ്റിക് ഫ്ലക്സ് ഡെൻസിറ്റിയുടെ ഏകകത്തിന് ‘ടെസ്‌ല’ എന്ന പേരു നൽകിയത് ഇദ്ദേഹത്തോടുള്ള ആദരസൂചകമായാണ്. 

∙ലണ്ടനും ന്യൂയോർക്കിനുമിടയിൽ ആദ്യത്തെ ട്രാൻസ് അറ്റ്ലാന്റിക് ടെലിഫോൺ സർവീസ് നിലവില്‍ വന്നു (1927).

∙രാജ്യാന്തര ഹോക്കി ഫെഡറേഷൻ പാരിസിൽ സ്ഥാപിതമായി(1924). സ്വിറ്റ്സർലന്‍ഡിലെ ലൗസേൻ ആണ് ആസ്ഥാനം. 1924 ലെ ഒളിംപിക്സിൽ നിന്ന് ഹോക്കിയെ ഒഴിവാക്കിയതിന്റെ പ്രതികരണമെന്ന നിലയിലാണ് സംഘടനയ്ക്കു രൂപം നല്‍കിയത്. 

 

Special Focus 1610

∙ഗലീലിയോ ഗലീലി വ്യാഴത്തിന്റെ 3 ഉപഗ്രഹങ്ങളെ നിരീക്ഷിച്ചു. 

∙ഇതേ വർഷം നാലാമത്തെ ഉപഗ്രഹത്തെയും ഗലീലിയോ നിരീക്ഷിച്ചു. ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നു വിളിക്കുന്ന ഇവയെ, കോസിമോ ഡി മെഡീസിയുടെ സ്മരണാർഥം‘മെ‍ഡിസിയന്‍ സ്റ്റാർസ്’ എന്നാണു ഗലീലിയോ വിളിച്ചത്. 

∙ജൊഹന്നാസ് കെപ്ലറുടെ നിർദേശപ്രകാരമാണ് ഈ ഉപഗ്രഹങ്ങൾക്ക് അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നീ പേരുകള്‍ നൽകിയത്. 

∙1892 ലാണ് വ്യാഴത്തിന്റെ അഞ്ചാം ഉപഗ്രഹം അമാൽത്തിയ യുഎസ് ജ്യോതിശാസ്ത്രജ്ഞൻ ഇ. ഇ. ബർണാഡ് കണ്ടെത്തിയത്. നിലവിൽ വ്യാഴത്തിന് 79 ഉപഗ്രഹങ്ങൾ ഉണ്ട്. 

Content Summary : Exam Guide - Today In History - 07 January

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS