∙ ഇന്ത്യ–പാക്കിസ്ഥാൻ സമാധാന ഉടമ്പടിയായ താഷ്കെന്റ് കരാർ ഒപ്പുവച്ചു (1966).
∙1965 ലെ ഇന്ത്യ–പാക് യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യൻ പ്രധാനമന്ത്രി ലാല്‍ ബഹാദൂർ ശാസ്ത്രിയും പാക് പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറിൽ ഒപ്പുവച്ചത്. ‘ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം’ എന്നറിയപ്പെട്ട കരാർ.
∙ ഉസ്ബക്കിസ്ഥാൻ തലസ്ഥാനമായ താഷ്കെന്റിലെ ഉടമ്പടിക്കു മധ്യസ്ഥത വഹിച്ചത് സോവിയറ്റ് പ്രിമിയർ അലക്സി കോസിജിൻ ആണ്.
∙ ഇനി യുദ്ധമുണ്ടാവില്ല എന്ന തീരുമാനവും പാക്കിസ്ഥാൻ ഒളിയുദ്ധം അവസാനിപ്പിക്കുമെന്ന ഉറപ്പും കരാറിലുണ്ടയില്ല.
∙ ലോക ഹിന്ദി ദിനം
∙ ആദ്യ ലോക ഹിന്ദി കോൺഫറൻസ് നാഗ്പൂരിൽ നടന്നത് 1975 ൽ ഇൗ ദിവസമാണ്.
∙ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ മന്ത്രി ജോൺ മത്തായി കോഴിക്കോട്ടു ജനിച്ചു (1886). കേന്ദ്ര ധനമന്ത്രിയും സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത‌്യയുടെ ആദ്യ ചെയർമാനുമായിട്ടുണ്ട്. കേരള സൽവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ. മുംബൈ വാഴ്സിറിയുടെയും വിസിയായി.
∙െഎക്യരാഷ്ട്ര സംഘടനാ ജനറൽ അസംബ്ലിയുടെ ആദ്യ യോഗം ആരംഭിച്ചു(1946). ലണ്ടനിൽ നടന്ന യോഗത്തില്‍ 51 രാജ്യങ്ങള്‍ പങ്കെടുത്തു.
Content Summary : Kerala PSC Rank File - Today In History - 10 January