ADVERTISEMENT

∙സ്വാമി വിവേകാനന്ദന്റെ (Swami Vivekananda) ജന്മദിനം (1863). ദേശീയ യുവജനദിനമായി (National Youth Day) ആചരിക്കുന്നു.

 

∙പ്രശസ്ത ബ്രിട്ടിഷ് ഡിറ്റക്ടീവ് നോവലിസ്റ്റ് അഗത ക്രിസ്റ്റി അന്തരിച്ചു (1976). മേരി വെസ്റ്റ്മോകോട്ട് എന്ന തൂലികാനാമത്തിൽ 6 നോവൽ രചിച്ചിട്ടുണ്ട്.

athmakathayanam-column-mahatma-gandhi
മഹാത്മാഗാന്ധി

 

∙ചിറ്റഗോങ് സായുധകലാപത്തിനു നേതൃത്വം വഹിച്ച സൂര്യസെന്നിനെയും താരകേശ്വർ ദാസ്തിദാറിനെയും ചിറ്റഗോങ് ജയിലില്‍ തൂക്കിലേറ്റി (1934). ‘മാസ്റ്റർ ദാ’ എന്നാണു സൂര്യസെൻ അറിയപ്പെട്ടത്. 

 

സ്പെഷൽ ഫോക്കസ് 1937

 

∙മഹാത്മാഗാന്ധിയുടെ (Mahatma Gandhi) അഞ്ചാമത്തെയും അവസാനത്തെയും കേരള സന്ദർശനം ആരംഭിച്ചു. 

 

∙ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. ജനുവരി 21 വരെ നീണ്ട സന്ദർശനത്തെ ‘ഒരു തീർഥാടനം’ എന്നും ക്ഷേത്രപ്രവേശന വിളംബരത്തെ ‘ആധുനികകാലത്തെ മഹാത്ഭുതം’ എന്നും ഗാന്ധിജി വിശേഷിപ്പിച്ചു. 

 

∙ഖിലാഫത്ത് പ്രസ്ഥാനത്തിനു പിന്തുണ തേടാൻ 1920 ലാണു ഗാന്ധിജി ആദ്യം കേരളത്തിലെത്തിയത്. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി 1925 ലും തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി 1927 ലും ഹരിജനോദ്ധാരണ ഫണ്ട് സമാഹരണത്തിനായി 1934 ലും ഗാന്ധിജി കേരളത്തിലെത്തി.

 

∙കേരളത്തിൽ ഗാന്ധിജി സന്ദർശിച്ച ആദ്യ സ്ഥലം കോഴിക്കോടാണ്. അവസാനസന്ദർശനത്തിൽ 1937 ജനുവരി 21 ന് കൊട്ടാരക്കര വഴി മദ്രാസിലേക്കു പോയി. 

 

Content Summary : Exam Guide - Today In History - 12 January 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com