∙ദേശീയ കരസേനാദിനം. (Indian Army Day) ഇന്ത്യൻ സൈന്യത്തലവനായി ഒരു ഇന്ത്യക്കാരൻ (ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ) ആദ്യം ചുമതലയേറ്റത് 1949 ൽ ഈ ദിവസമാണ്.
∙രണ്ടു തവണ ആക്ടിങ് പ്രധാനമന്ത്രിയായ ഗുൽസാരി ലാൽ നന്ദ അന്തരിച്ചു (1998). ഗോവധ നിരോധനവുമായി ബന്ധപ്പെട്ട് 1966 നവംബർ 7 നു പാര്‍ലമെന്റിനു നേരെ അക്രമസമരം നടന്നതിനെത്തുടർന്നു കേന്ദ്ര ആഭ്യന്തര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
∙സ്വതന്ത്ര ഇന്ത്യയ്ക്കായി ഒളിംപിക്സിൽ വ്യക്തിഗത മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ കെ. ഡി. ജാദവ് ജനിച്ചു (1926). 1952 ൽ ഗുസ്തിയിൽ വെങ്കലമാണു നേടിയത്. ‘പോക്കറ്റ് ഡൈനാമോ’ എന്ന് ഇദ്ദേഹം അറിയപ്പെട്ടു.
സ്പെഷൽ ഫോക്കസ് 2001

∙സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശം ‘വിക്കിപീഡിയ’ നിലവിൽ വന്നു. വിക്കിപീഡിയ ദിനമായി (Wikipedia Day) ആചരിക്കുന്നു..
∙ജിമ്മി വെയ്‌ൽസും (Jimmy Wales) ലാറി സാംഗറും (Larry Sanger) ചേർന്നാണ് ഇതിനു രൂപം നൽകിയത്. വിക്കി, എൻസൈക്ലോപീഡിയ എന്നിവ ചേർന്നാണു ‘വിക്കിപീഡിയ’ എന്ന വാക്കുണ്ടായത്.
∙2002 ഡിസംബർ 21 നാണു വിക്കിപീഡിയ മലയാളം പതിപ്പിനു തുടക്കമായത്. യുഎസിൽ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി എം. പി. വിനോദാണ് ഇതിനു നേതൃത്വം നൽകിയത്.
∙നിലവിൽ 325 ഭാഷകളിൽ വിക്കിപീഡിയ പതിപ്പുകളുണ്ട്. വിക്കിപീഡിയ ആരംഭിച്ച ആദ്യ ഗോത്രഭാഷ സന്താളി ആണ്. സാൻഫ്രാൻസിസ്കോയിലെ വൺ മോണ്ട്ഗോമറി ടവർ ആണ് വിക്കിമീഡിയ ഫൗണ്ടേഷന്റെ ആസ്ഥാനം.
Content Summary : Exam Guide - Today In History - 15 January