‘ഗുഡ് ലക്ക് ടു എവരിബഡി’; ‘വിധിയും മിസിസ് നായരും’ ബാലനിലൂടെ ‘ശബ്ദിച്ച’ ദിനം

Mail This Article
∙ കോക്ബൊറോക് ദിനം. ത്രിപുരയുടെ ഔദ്യോഗിക ഭാഷയായി കോക്ബൊറോകിനെ അംഗീകരിച്ചത് 1979 ൽ ഈ ദിവസമാണ്. ‘മനുഷ്യരുടെ ഭാഷ’ എന്ന് അർഥം വരുന്ന കോക്ബൊറോക് എഴുതാൻ ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന ലിപി കൊലോമ ആയിരുന്നു.
∙ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിലെ ആദ്യ പ്രമേയം അവതരിപ്പിച്ച ജി. സുബ്രഹ്മണ്യ അയ്യർ ജനിച്ചു (1855).
∙ ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് മേഖല ദേശസാൽക്കരിച്ചു (1956).
സ്പെഷൽ ഫോക്കസ് 1938
∙ മലയാളത്തിലെ ആദ്യ ശബ്ദചിത്രം ‘ബാലൻ’ (Balan) റിലീസ് ചെയ്തു.
∙ എസ്. നൊട്ടാണി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഗാനങ്ങളും രചിച്ചതു മുതുകുളം രാഘവൻ പിള്ളയാണ്. ജർമൻകാരൻ ബാഡോ ഗുഷ്‌വാക്കർ ആയിരുന്നു ഛായാഗ്രഹകൻ. ‘ഗുഡ് ലക്ക് ടു എവരിബഡി’ എന്നായിരുന്നു സിനിമയിലെ ആദ്യ സംഭാഷണം.
∙ ‘വിധിയും മിസിസ് നായരും’ എന്ന കഥയെ അടിസ്ഥാനമാക്കി മോഡേൺ തിയേറ്റേഴ്സിന്റെ ബാനറിൽ ടി. ആർ. സുന്ദരമാണു ചിത്രം നിർമിച്ചത്. കെ. കെ. അരൂർ, എം.കെ. കമലം, മാസ്റ്റർ മദനഗോപാൽ, ബേബി മാലതി, ആലപ്പി വിൻസന്റ് തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിൽ.
∙ 1937 ഓഗസ്റ്റ് 17 നു േസലം മോഡേണ്‍ സ്റ്റുഡിയോയിൽ ചിത്രീകരണം തുടങ്ങി. 23 പാട്ടുകളുള്ള ‘ബാലനി’ലെ സംഗീതം കെ. കെ. അരൂരും ഹാർമോണിസ്റ്റ് ഇബ്രാഹിമും ചേർന്നായിരുന്നു
Content Summary : Exam Guide - PSC Rank File - 19 January - Today In History