ഇത് ഇല്ലായിരുന്നെങ്കിൽ എത്ര മൊബൈൽ ‘കണക്‌ഷൻ’ എടുക്കേണ്ടി വരുമായിരുന്നു

Mail This Article
∙മൊബൈൽ നമ്പർ പോർട്ടബിലിറ്റി ഇന്ത്യയിലാകെ നടപ്പിലാക്കി (2011). ആദ്യം നടപ്പിലാക്കിയത് 2010 ൽ ഹരിയാനയിലാണ്.
∙അതിർത്തി ഗാന്ധി, ബാദ്ഷാ ഖാൻ എന്നിങ്ങനെ അറിയപ്പെട്ട ഖാൻ അബ്ദുൽ ഗാഫർ ഖാൻ അന്തരിച്ചു(1988). ‘ഖുദായ് ഖിദ്മത്ഗർ’ എന്ന സംഘടന സ്ഥാപിച്ച ഇദ്ദേഹത്തെ1962 ൽ ആംനസ്റ്റി ഇന്റർനാഷനൽ ‘പ്രിസണർ ഓഫ് ദി ഇയർ’ ആയി പ്രഖ്യാപിച്ചു. 1987 ൽ ഭാരതരത്ന ലഭിച്ചു.
∙ഡൽഹി ബിർള ഹൗസിൽ മഹാത്മാഗാന്ധിക്കെതിരെ വധശ്രമം (1948). മദൻലാൽ പഹ്‌വയാണ് ബിർള ഹൗസിലേക്കു ബോംബെറിഞ്ഞത്
സ്പെഷൽ ഫോക്കസ് 1957
∙ഇന്ത്യയിലെ ആദ്യ ന്യൂക്ലിയാർ റിയാക്ടർ ‘അപ്സര’ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു രാജ്യത്തിനു സമർപ്പിച്ചു.
∙ഏഷ്യയിലെ ആദ്യ ന്യൂക്ലിയാർ റിസർച് റിയാക്ടറാണ് ട്രോംബെ ഭാഭാ അറ്റോമിക് റിസർച് സെന്ററിലെ ‘അപ്സര’. സൈറസ് (CIRUS) ആണവ റിയാക്ടർ 1960 ൽ ആരംഭിച്ചു. ‘കാനഡ ഇന്ത്യ റിയാക്ടർ യൂട്ടിലിറ്റി സർവീസസ്’ എന്നതിന്റെ ചുരുക്കെഴുത്താണിത്.
∙സെർലീന(ZERLINA)ആണവ റിയാക്ടർ 1961 ലാണ് ആരംഭിച്ചത്. ‘സീറോ എനർജി റിയാക്ടർ ഫോർ ലാറ്റൈസ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ന്യൂ അസംബ്ലീസ് എന്നതിന്റെ ചുരുക്കെഴുത്താണിത്.
∙1985 ൽ ആരംഭിച്ചതാണ് ‘ധ്രുവ’ റിയാക്ടർ. കൽപാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിലെ റിയാക്ടറാണ് ‘കാമിനി’. ‘കൽപാക്കം മിനി റിയാക്ടർ’ എന്നതിന്റെ ചുരുക്കെഴുത്താണിത്.
Content Summary : PSC Exam Guide - Today In History - 20 January