മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ ലഭിച്ച വ്യക്തി?

HIGHLIGHTS
  • ചരിത്രത്തിൽ ഇന്ന് –ജനുവരി 21
exam-guide-psc-rank-file-today-in-history-twenty-one-twenty-twenty-two
ജി. അരവിന്ദന്‍
SHARE

ഇന്ത്യയുടെ സാംസ്കാരിക പൈതൃക സംരക്ഷണത്തിനായി രൂപം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി 'ഹൃദയ്' പദ്ധതി (നാഷണല്‍ ഹെറിറ്റേജ് സിറ്റി ഡവലപ്മെന്റ് ആന്‍ഡ് ഓഗ്മെന്റേഷന്‍ യോജന) നിലവില്‍ വന്നു (2015).

ഫ്രഞ്ച് വിപ്ലവകാലത്തെ ഫ്രാന്‍സിലെ ചക്രവര്‍ത്തി ലൂയി പതിനാറാമന്‍ ഗില്ലറ്റിന്‍ ഉപയോഗിച്ചു വധിക്കപ്പെട്ടു (1793).

മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ (7) ലഭിച്ച ജി. അരവിന്ദന്‍ ജനിച്ചു(1953). 1988 ല്‍ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. 

സ്പെഷൽ ഫോക്കസ് 1972

നോര്‍ത്ത് ഈസ്റ്റേണ്‍ ഏരിയാസ് (റീഓര്‍‍ഗനൈസേഷന്‍) ആക്ട് 1971 പ്രകാരം മണിപ്പുര്‍, മേഘാലയ, ത്രിപുര സംസ്ഥാനങ്ങള്‍ നിലവില്‍ വന്നു.

1949 ഒക്ടോബര്‍ 15 നാണ് ത്രിപുര ഇന്ത്യന്‍ യൂണിയന്റെ ഭാഗമായത്. പാര്‍ട്ട് സി സംസ്ഥാനമായി രൂപം കൊണ്ട ത്രിപുര 1956 നവംബര്‍ ഒന്നിനു കേന്ദ്രഭരണപ്രദേശമായി.

നാട്ടുരാജ്യമായിരുന്ന മണിപ്പുരിനെ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാക്കാനുള്ള കരാറില്‍ 1949 ല്‍ ഒപ്പു വച്ചത് ബോധ്ചന്ദ്ര സിങ് രാജാവാണ്. 'ഇന്ത്യയുടെ രത്നം' എന്നാണ് ജവഹര്‍ ലാല്‍ നെഹ്റു മണിപ്പുരിനെ വിശേഷിപ്പിച്ചത്. 

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അസമുമായി മാത്രം അതിര്‍ത്തി പങ്കിടുന്ന മേഘാലയ, 1970 വരെ അസമിന്റെ ഭാഗമായിരുന്നു. അസം റീ ഓര്‍ഗനൈസേഷന്‍ (മേഘാലയ) ആക്ട് 1969 പ്രകാരം 1970 ഏപ്രില്‍ 2 ന് സ്വയംഭരണാധികാരമുള്ള സംസ്ഥാനമായി

Content Summary : Exam Guide - PSC Rank File - 21 January 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS