ഇന്ത്യന്‍ സൈന്യത്തിന്റെ ഇന്ത്യക്കാരനായ ആദ്യ കമാന്‍ഡര്‍ ഇന്‍ ചീഫ്, ഫീല്‍ഡ് മാര്‍ഷല്‍ കെ. എം. കരിയപ്പ ജനിച്ചു (1899).
നാടകകൃത്ത് തിക്കൊടിയന്‍ (പി. കുഞ്ഞനന്തന്‍ നായര്‍) അന്തരിച്ചു (2001). ആത്മകഥയായ അരങ്ങു കാണാത്ത നടന് കേന്ദ്ര- കേരള സാഹിത്യ അക്കാദമി, ഓടക്കുഴല്‍, വയലാര്‍ അവാര്‍ഡുകള്‍ ലഭിച്ചു.
1923 ലെ സാഹിത്യ നൊബേല്‍ ജേതാവായ ഐറിഷ് സാഹിത്യകാരന്‍ ഡബ്ല്യു. ബി. യെറ്റ്സ് (വില്യം ബട് ലര്‍ യെറ്റ്സ്) അന്തരിച്ചു (1939). ടഗോറിന്റെ 'ഗീതാഞ്ജലി' ക്ക് ആമുഖം രചിച്ചു. നൊബേല്‍ ജേതാവായ ആദ്യ അയര്‍ലന്‍ഡുകാരന്‍.
സ്പെഷല്‍ ഫോക്കസ് 1950
ഇന്ത്യന്‍ സുപ്രീം കോടതിയുടെ ഉദ്ഘാടനം.
1935 ലെ ഗവ. ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1937 ല്‍ നിലവില്‍ വന്ന ഫെഡറല്‍ കോര്‍ട്ടിന്റെ പിന്‍ഗാമിയാണ് സുപ്രീംകോടതി.
സര്‍ മൗറിസ് ഗ്വെയര്‍ ആയിരുന്നു ഫെഡറല്‍ കോര്‍ട്ടിന്റെ ആദ്യ ചീഫ് ജസ്റ്റിസ്. ഫെഡറല്‍ കോര്‍ട്ട് ഓഫ് ഇന്ത്യയുടെ അവസാന ചീഫ് ജസ്റ്റിസ് എച്ച്. ജെ. കനിയ ആയിരുന്നു സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്.
പാര്‍ലമെന്റ് മന്ദിരത്തിലെ ചേംബര്‍ ഓഫ് പ്രിന്‍സസിലായിരുന്നു സുപ്രീം കോടതിയുടെ ഉദ്ഘാടന സിറ്റിങ്. ഫെഡറല്‍ കോര്‍ട്ടിന്റെ സിറ്റിങ് നടന്നതും ഇവിടെയായിരുന്നു. 1958 ലാണ് ഇപ്പോഴത്തെ സുപ്രീം കോടതി മന്ദിരം ഉദ്ഘാടനം ചെയ്തത്.
Conetnt Summary : Exam Guide - Today In History - 28 January