∙ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം. ‘വയം രക്ഷം’ എന്നാണ് കോസ്റ്റ് ഗാർഡിന്റെ ആപ്തവാക്യം.
∙ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ചു (1949). 1947 ഓഗസ്റ്റിലാണു പിടിഐ തുടങ്ങിയത്.
∙ ഇന്ത്യയിലെ ആദ്യ മോണോ റെയിൽ മുംബൈ വദല സ്റ്റേഷനിൽ മഹാരാഷ്ട്രം മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ ഉദ്ഘാടനം ചെയ്തു (2014).
∙ നോർവേയിൽ നിന്നുള്ള ട്രഗ്വേലി ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറൽ തിരഞ്ഞെടുക്കപ്പെട്ടു (1946).
സ്പെഷൽ ഫോക്കസ് 2003
∙ ‘കൊളംബിയ’ സ്പേസ് ഷട്ടിൽ തകർന്ന് ഇന്ത്യൻ വംശജ കൽപന ചാവ്‌ല അടക്കം 7 പേർ കൊല്ലപ്പെട്ടു.
∙ ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ വംശജയാണു കൽപന. ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപന പഞ്ചാബ് എൻജിനീയറിങ് കോളേജിൽ നിന്നാണ് എയ്റോനോട്ടിക്കൽ എൻജിനീയറിങ് ബിരുദം നേടിയത്. ‘മോണ്ടു’ എന്നായിരുന്നു ചെറുപ്പത്തിലേ വിളിപ്പേര്.
∙ നാസയുടെ സ്പേസ് ഷട്ടിലായ ‘കൊളംബിയ’ 1981 ഏപ്രിലിലാണ് ആദ്യം ബഹിരാകാശത്ത് എത്തിയത്. ദുരന്തമായി മാറിയ കൊളംബിയയുടെ 28–ാം ദൗത്യം ആരംഭിച്ചത് 2003 ജനുവരി 16 നായിരുന്നു.
∙ 2002 സെപ്റ്റംബർ 12 ന് ഇന്ത്യ വിക്ഷേപിച്ച കാലാവസ്ഥാ ഉപഗ്രഹം ‘മെറ്റ്സാറ്റ്–1’നെ ‘കൽപന–1’ എന്ന് പുനർനാമകരണം ചെയ്തു.
Content Summary : Exam Guide - Today in history - 1 February