ADVERTISEMENT

പാർലമെന്റിന്റെയും നിയമസഭകളുടെയും ബജറ്റ് സമ്മേളന കാലമാണിത്. നിയമനിർമാണ സഭകൾ സംബന്ധിച്ച അടിസ്ഥാന ധാരണ പിഎസ്‌സി പരീക്ഷകളിൽ അനിവാര്യം. പിഎസ്‌സിയുടെ പുതിയ പരീക്ഷാരീതി അനുസരിച്ച് ഉത്തരമെഴുതാനുള്ള പരിശീലനവും വേണം. ചില സാംപിൾ ചോദ്യങ്ങൾ ഇതാ.

 

1. ധനബില്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

(1) രാജ്യസഭയ്ക്കു ധനബിൽ അംഗീകരിക്കുകയോ മാറ്റം നിർദേശിക്കുകയോ നിരാകരിക്കുകയോ ചെയ്യാം; എന്നാൽ ഭേദഗതി വരുത്താനുള്ള അധികാരമില്ല.

(2) ബിൽ ലഭിച്ചു 14 ദിവസങ്ങൾക്കകം നിർദേശങ്ങൾ സഹിതം രാജ്യസഭ അതു ലോക്സഭയിലേക്കു തിരിച്ചയയ്ക്കണം. ലോക്സഭയ്ക്കു രാജ്യസഭയുടെ നിർദേശങ്ങൾ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാം

(3) ധനബിൽ 14 ദിവസങ്ങൾക്കകം രാജ്യസഭ തിരിച്ചുനൽകുന്നില്ലെങ്കിൽ 14 ദിവസം തീരുന്ന അന്നു മുതൽ അത് ഇരുസഭകളും പാസാക്കിയതായി പരിഗണിക്കും.

(4) ധന ബില്ലിനു രാജ്യസഭയുടെ അംഗീകാരം എന്നതു ഫലത്തിൽ വെറും ആചാരവും നടപടിക്രമവുമാണ്.

A. (1), (2), (3), (4)

B. (3), (4)

C. (2), (4)

D. (2), (3), (4)

2. ഒരു ബിൽ നിയമമാകുന്നതുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

(1) പാർലമെന്റിന്റെ ഏതെങ്കിലും സഭയിൽ അവതരിപ്പിച്ച ബില്ലിന്മേലുള്ള ചർച്ച നടക്കുന്നത് ഒന്നാം വായനയിലാണ്.

(2) സിലക്ട് കമ്മിറ്റി അംഗങ്ങളെ നിയമിക്കുന്നതു സഭയാണ്. ഇതിൽ പ്രതിപക്ഷാംഗങ്ങളെയും ഉൾപ്പെടുത്തുന്നു.

(3) ബില്ലിൽ ആവശ്യമായ ഭേദഗതികൾ വരുത്താനുള്ള അധികാരം സിലക്ട് കമ്മിറ്റിക്കുണ്ട്.

(4) നിയമനിർമാണത്തിന്റെ അന്തിമഘട്ടമാണ് റിപ്പോർട്ട് ഘട്ടം.

A. (2), (3)

B. (2), (4)

C. (1), (2), (3)

D. (1), (4)

3. പാർലമെന്റിന്റെ നിയമനിർമാണ ചുമതലകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ?

(1) പാർലമെന്റ് രാജ്യത്തിനുവേണ്ടി നിയമങ്ങൾ നിർമിക്കുന്നു. കേന്ദ്ര ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വിഷയങ്ങളിലും നിയമനിർമാണം നടത്താൻ പാർലമെന്റിന് അധികാരമുണ്ട്.

(2) പ്രത്യേക സാഹചര്യങ്ങളിൽ ദേശീയ താൽപര്യവും പ്രാധാന്യവും പരിഗണിച്ച് സംസ്ഥാന ലിസ്റ്റിലെ ചില വിഷയങ്ങളിൽ നിയമനിർമാണം നടത്താൻ പാർലമെന്റിന് അധികാരമുണ്ട്.

(3) അവശിഷ്ട വിഷയങ്ങളിൽ (കേന്ദ്ര, സംസ്ഥാന, സംയുക്ത ലിസ്റ്റുകളിൽ ഉൾപ്പെടാത്തത് ) നിയമനിർമാണത്തിനുള്ള അധികാരം പാർലമെന്റിനില്ല.

A. (1), (2), (3) എന്നിവ

B. (1) മാത്രം

C. (1), (3)

D. (1), (2)

4. കൂറുമാറ്റവുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെ?

(1) 1985 ലെ 52–ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യയിൽ കൂറുമാറ്റം വിലക്കപ്പെട്ടു. ഇതാണു കൂറുമാറ്റ നിരോധന ഭേദഗതി. ഭരണഘടനയുടെ 93–ാം ഭേദഗതി പ്രകാരം ഈ നിയമം പരിഷ്കരിക്കപ്പെട്ടു.

(2) കൂറുമാറ്റ കേസുകളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ്.

(3) ഏതെങ്കിലുമൊരു അംഗം കൂറുമാറിയാൽ അയാൾക്കു സഭാംഗത്വം നഷ്ടപ്പെടും.

(4) കൂറുമാറ്റത്തിന്റെ പേരിൽ അയോഗ്യത കൽപിക്കപ്പെട്ട വ്യക്തികൾ മന്ത്രിപദം പോലെയുള്ള രാഷ്ട്രീയ പദവികൾ വഹിക്കുന്നതിനു വിലക്കുണ്ട്.

A. (1), (2), (3), (4) എന്നിവ

B. (1), (2), (4) എന്നിവ

C. (3), (4) എന്നിവ

D. (2), (3), (4) എന്നിവ

5. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

(1) ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏകമണ്ഡല സഭയോ ദ്വിമണ്ഡലസഭയോ സ്ഥാപിക്കാനുള്ള അധികാരം ഭരണഘടന കേന്ദ്ര സർക്കാരിനു നൽകുന്നു.

(2) ബിഹാർ, കർണാടക, മഹാരാഷ്ട്ര, യുപി, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകൾ ദ്വിമണ്ഡല സഭകളാണ്.

A. (1) ശരി, (2) തെറ്റ്

B. (2) ശരി, (1) തെറ്റ്

C. (1) & (2) ശരി

D. (1) & (2) തെറ്റ്

6. സംയുക്ത പാർലമെന്ററി സമിതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

(1) സംയുക്ത പാർലമെന്ററി സമിതികൾ മുഖ്യമായും പരിശോധനാ സമിതികളാണ്. ഒരു പ്രത്യേക ബില്ലിനെക്കുറിച്ചു ചർച്ച ചെയ്യാനോ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താനോ സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കാം.

(2) ഈ സമിതിയിലെ അംഗങ്ങളെ ഇരു സഭകളിൽ നിന്നുമായി തിരഞ്ഞെടുക്കുന്നു. ഭരണ - പ്രതിപക്ഷ അംഗങ്ങളുണ്ടാകും.

A. (1) & (2) ശരി

B. (1) & (2) തെറ്റ്

C. (1) ശരി, (2) തെറ്റ്

D. (2) ശരി (1) തെറ്റ്

ഉത്തരം: 1D, 2A, 3D, 4C, 5B, 6A

 

Content Summary : Kerala PSC Examination Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com