ADVERTISEMENT

സ്പെഷൽ ഫോക്കസ് 1959 

 

∙ ഫുൾജൻഷ്യോ ബാറ്റിസ്റ്റയെ പുറത്താക്കി ഫിദൽ കാസ്ട്രോ  (Fidel Castro) ക്യൂബയുടെ പ്രധാന മന്ത്രിയായി

 

∙ ബാറ്റിസ്റ്റയെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന പ്രസ്ഥാനമാണ് ജൂലൈ 26 പ്രസ്ഥാനം. ഇതുമായി ബന്ധപ്പെട്ട വിചാരണ വേളയിലാണ്, നിങ്ങൾ എന്നെ ശിക്ഷിച്ചോളൂ. ചരിത്രം എന്നെ കുറ്റക്കാരനല്ലെന്നു വിധിക്കും എന്ന പ്രസിദ്ധമായ വാചകം കാസ്ട്രോ പറഞ്ഞത്.

CUBA-USA/
Photo Credit : Prensa Latina / Reuters

 

∙ 1959 ഫെബ്രുവരി 16 മുതൽ 1976 ഡിസംബർ രണ്ടുവരെ പ്രധാന മന്ത്രിയായും തുടർന്നു 2008 വരെ പ്രസിഡന്റായും ഫിദൽ കാസ്ട്രോ ക്യൂബ ഭരിച്ചു. 638 തവണ കാസ്ട്രോയ്ക്കു നേരെ വധശ്രമമുണ്ടായി. ഇവയെക്കുറിച്ചു ഫാബിയാൻ എസ്കലാൻ രചിച്ച കൃതിയാണ് Executive Action: 638 ways to kill Fidel Castro.

 

∙ 2006 ൽ പുറത്തുവന്ന മൈ ലൈഫ് ആണ് ഫിദൽ കാസ്ട്രോയുടെ ആത്മകഥ.  2016 നവംബർ 25 നു കാസ്ട്രോ അന്തരിച്ചു.

 

കാസ്ട്രോയും താടിയും

 

ക്യൂബൻ കമ്യൂണിസ്റ്റ് വിപ്ലവകാരി ഫിദൽ കാസ്ട്രോയുടെ വെട്ടിയൊതുക്കാത്ത താടി പ്രസിദ്ധമാണ്. താടി വടിക്കാത്തതിന് അദ്ദേഹം പറയുന്ന കാരണം രസകരമാണ്. ഒരു ദിവസം 15 മിനിറ്റെങ്കിലും വേണം ഷേവ് ചെയ്യാൻ. വർഷം 5000 മിനിറ്റാണ് ഇങ്ങനെ നഷ്ടപ്പെടുക. ഈ സമയം കൊണ്ട് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻകഴിയുമത്രേ! ഹവാന സിഗരറ്റിന്റെ ആരാധകനായിരുന്ന കാസ്ട്രോ 1985–ന് ശേഷം പുക വലിച്ചിട്ടേയില്ല. പുകവലിയുടെ ദോഷം മനസ്സിലാക്കിയ അദ്ദേഹം, ‘ശത്രുക്കൾക്ക് കൊടുക്കാവുന്ന മികച്ച ഉപഹാരം’ എന്നാണ് പിന്നീട് സിഗരറ്റിനെ വിശേഷിപ്പിച്ചത് !

 

ചരിത്രത്തിൽ ഫെബ്രുവരി 16

 

∙ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒപ്പുവച്ച ക്യോട്ടോ ഉടമ്പടി

(Kyoto Treaty) നിലവിൽ വന്നു(2005). 1997 ലാണ് ഉടമ്പടി ഒപ്പുവച്ചത്.

 

∙ ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന സംവിധായകൻ ദാദാ സാഹേബ് ഫാൽക്കെ (

(Dadasaheb Phalke) അന്തരിച്ചു (1944).  രാജാ ഹരിശ്ചന്ദ്ര, മോഹിനി ഭസ്മാസുർ, ലങ്കാദഹൻ, സത്യവാൻ സാവിത്രി എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങളാണ്.

 

∙ രാഷ്ട്രപതി ഭവനിലെ ആസൂത്രണ കമ്മിഷൻ യോഗത്തിൽ പങ്കെടുക്കാൻ വരുമ്പോൾ പ്രശസ്ത ശാസ്ത്രജ്ഞൻ പ്രഫ. മേഘ്നാഥ് സാഹ ഹൃദയാഘാതം മൂലം അന്തരിച്ചു (1956). ഉത്തർപ്രദേശിലെ നാഷനൽ അക്കാദമി ഓഫ് സയൻസസ് സ്ഥാപകനാണ്.

 

Content Summary : Exam Gudie - Today In History - 16 February

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com