ADVERTISEMENT

സ്പെഷൽ ഫോക്കസ് 2020

 

∙ കായിക ലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന  ലോറസ് പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യൻ താരമായി സച്ചിൻ തെൻഡുൽക്കർ

 

career-cahnnel-today-in-history-seventeen-february-gk-file

∙ 2011 ലോകകപ്പ് ജയത്തിനുശേഷം സഹതാരങ്ങൾ സച്ചിനെ തോളിലേറ്റി വാങ്കഡെ സ്റ്റേഡിയം വലംവച്ച നിമിഷത്തിനായിരുന്നു പുരസ്കാരം.

 

∙ ലോറസ് സ്പോർട് ഫോർ ഗുഡ് ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരം 2000 ലാണ് ആരംഭിച്ചത്. പുരുഷൻമാരിൽ ടൈഗർ വുഡ്സും വനിതകളിൽ മരിയൻ ജോൺസുമാണ് ആദ്യ ജേതാക്കൾ.

 

∙ കൂടുതൽ തവണ ലോറസ് ലഭിച്ച പുരുഷൻ റോജർ ഫെഡററും  വനിത സെറീന വില്യംസുമാണ്. മികച്ച ടീമിനുള്ള ആദ്യ പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു. ടെന്നിസ് താരങ്ങൾ റഫേൽ നദാലും നവോമി ഒസാക്കയുമാണു 2021 ലെ ജേതാക്കൾ. ബയേൺ മ്യൂണിക് മികച്ച ടീമായി.

ചരിത്രത്തിൽ ഫെബ്രുവരി 17 

 

∙ ഫാന്റം ചിത്രകഥകൾ ആദ്യമായി പ്രസിദ്ധീകരിച്ചു(1936). ഫാന്റം, മാൻഡ്രേക് എന്നീ കഥാപാത്രങ്ങളെ സൃഷ്ടിച്ചത് യുഎസ് എഴുത്തുകാരൻ ലീ ഫോക്ക് ആണ്.

 

∙ തത്വചിന്തകനും പ്രഭാഷകനും  എഴുത്തുകാരനുമായ  ജിദ്ദു കൃഷ്ണമൂർത്തി  കലിഫോർണിയയിൽ അന്തരിച്ചു (1986).തന്റെ ദത്തുപുത്രനായി ആനി ബസന്റ് സ്വീകരിച്ച ജിദ്ദുവിനെ അവർ ഓർഡർ ഓഫ് ദ് സ്റ്റാർ  ഇൻ ദി ഈസ്റ്റിന്റെ തലവനായി നിയമിച്ചിരുന്നു.

 

∙ സൂയസ് കനാലിലൂടെ സഞ്ചരിക്കുന്ന ആദ്യ കപ്പലായി എസ്എസ് ഡിഡോ (1867). 1869 ലാണ് സൂയസ് കനാൽ ഔദ്യോഗികമായി തുറന്നത്.

 

Content Summary : Exam Guide - Today In History - 17 February 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com