സ്പെഷൽ ഫോക്കസ് 1947
∙ ഇന്റർനാഷനൽ ഓർഗനൈസേഷൻ (ISO) നിലവിൽ വന്നു
∙ ആഗോളതലത്തിൽ ഗുണമേന്മ ഉറപ്പുവരുത്താനുള്ള സ്വതന്ത്ര രാജ്യാന്തര സംഘടനയാണിത്. സ്വിറ്റ്സർലൻഡിലെ ജനീവയാണ് ആസ്ഥാനം.
∙ 25 രാജ്യങ്ങൾ ചേർന്നു രൂപീകരിച്ച സംഘടനയിൽ ഇപ്പോൾ 167 അംഗങ്ങളുണ്ട്. അതതു രാജ്യത്തെ ഗുണമേന്മാ സ്ഥാപനങ്ങളാണ് ആ രാജ്യത്തെ ഐഎസ്ഒയിൽ പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.
∙ തുല്യം എന്ന് അർഥം വരുന്ന ഐസോസ്(ISOS) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഐഎസ്ഒ(ISO) ഉൽഭവിച്ചത്.
ചരിത്രത്തിൽ ഇന്ന് – ഫെബ്രുവരി 23
∙ ഡോ. ജോനസ് സാൽക് വികസിപ്പിച്ച പോളിയോ വാക്സീൻ ആദ്യമായി യുഎസിൽ പിറ്റ്സ്‌ബർഗിലെ ആർസനൽ എലിമെന്ററി സ്കൂൾ വിദ്യാർഥികളിൽ കുത്തിവച്ചു(1954). ഓറൽ പോളിയോ വാക്സീൻ വികസിപ്പിച്ചത് ഡോ. ആൽബർട്ട് സാബിൻ ആണ്.
∙ രാജ്യസഭാ പ്രതിപക്ഷ നേതാവും ബിജെപി ഉപാധ്യക്ഷനും കേരള ഗവർണറുമായിരുന്ന സിക്കന്തർ ഭക്ത് അന്തരിച്ചു(2004). കേരള ഗവർണറായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി.
∙ റോട്ടറി ക്ലബ് സ്ഥാപിതമായി(1905). പോൾ ഹാരിസിന്റെ നേതൃത്വത്തിൽ ഷിക്കാഗോയിലായിരുന്നു തുടക്കം. ഓസ്കർ ബ്യോർജ് ആണ് റോട്ടറി എംബ്ലം രൂപകൽപന ചെയ്തത്.
Content Summary : Exam Guide- Today In History - 23 February