ഗാന്ധി– ഇർവിൻ സന്ധി, ജോസഫ് സ്റ്റാലിന്റെ മരണം, സുബ്രതോ മുഖർജിയുടെ ജനനം – ചരിത്രത്തിൽ മാർച്ച 5

career-channel-today-in-history-fifth-march-the-gandhi-irwin-pact
SHARE

സ്പെഷൽ ഫോക്കസ് 1931

∙ മഹാത്മാഗാന്ധിയും ഇർവിൻ പ്രഭുവും ഗാന്ധി– ഇർവിൻ സന്ധിയിൽ (The Gandhi–Irwin Pact) ഒപ്പുവച്ചു. 

∙ 1926– 1931 കാലത്ത് ഇന്ത്യയിലെ ബ്രിട്ടിഷ് വൈസ്രോയിയായിരുന്ന ഇർവിൻ പ്രഭുവും കോൺഗ്രസുമായുള്ള ചർച്ചയെത്തുടർന്നുണ്ടാക്കിയ സന്ധിയിൽ 21 ഖണ്ഡികകളാണ് ഉണ്ടായിരുന്നത്.

∙ 1926– 1931 കാലത്ത് ഇന്ത്യയിലെ ബ്രിട്ടിഷ് വൈസ്രോയിയായിരുന്ന ഇർവിൻ പ്രഭുവും കോൺഗ്രസുമായുള്ള ചർച്ചയെത്തുടർന്നുണ്ടാക്കിയ സന്ധിയിൽ 21 ഖണ്ഡികകളാണ് ഉണ്ടായിരുന്നത്.

∙ നിയമലംഘന പ്രസ്ഥാനം നിർത്തിവയ്ക്കാമെന്നും ലണ്ടനിൽ നടക്കുന്ന രണ്ടാം വട്ടമേശസമ്മേളനത്തിൽ പങ്കെടുക്കാമെന്നും കോൺഗ്രസ് സമ്മതിച്ചു. അക്രമങ്ങളിൽ ഏർപ്പെട്ടവരൊഴികെ തടവുകാരെ വിട്ടയയ്ക്കാമെന്നും  ഉപ്പുണ്ടാക്കാൻ ഇന്ത്യക്കാർക്ക് അനുവാദം നൽകാമെന്നും കരാറുണ്ടായി.

∙ അർധനഗ്നനായ ഫക്കീർ എന്നു ഗാന്ധിജിയെ വിൻസ്റ്റൺ ചർച്ചിൽ വിശേഷിപ്പിച്ചത് ഈ വേളയിലാണ്.

ചരിത്രത്തിൽ മാർച്ച 5

∙ ആണവ നിർവ്യാപന കരാർ (Treaty on the non- proliferation of nuclear weapons)  നിലവിൽ വന്നു (1970). 1968 ജൂലൈ ഒന്നിനാണ് കരാർ ഒപ്പുവച്ചത്.

∙ ദേശീയ ബാലാവകാശ കമ്മിഷൻ പ്രവർത്തനം ആരംഭിച്ചു(2007). ശാന്ത സിൻഹയായിരുന്നു ആദ്യ ചെയർപഴ്സൻ.

∙ രണ്ടാം ലോകമഹായുദ്ധകാലത്തെ സോവിയറ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിൻ അന്തരിച്ചു(1953). സോസോ, കോബ തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടു.

∙ ഇന്ത്യൻ വ്യോമസേനയുടെ പിതാവ് എന്നറിയപ്പെടുന്ന എയർമാർഷൽ സുബ്രതോ മുഖർജി ജനിച്ചു (1911). ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ മേധാവി.

Content Summary : PSC Rank File - Today In History - 5 March

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS