∙ ചാരക്കേസ് വിവാദത്തെ തുടർന്നു കെ. കരുണാകരൻ (.K. Karunakaran.) മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
∙ കേരളത്തിൽ ഏറ്റവും കൂടുതൽ തവണ (നാല്) മുഖ്യമന്ത്രിയായതു കെ. കരുണാകരനാണ്. അഞ്ചു വർഷ കാലാവധി തികച്ച ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി.
∙1977 മാർച്ച് 25 നാണ് അദ്ദേഹം ആദ്യം മുഖ്യമന്ത്രിയായത്. അന്ന് ഒരു മാസം മാത്രമേ മുഖ്യമന്ത്രിയായുള്ളൂ. ഏറ്റവും കുറച്ചു കാലം ഭരിച്ച മന്ത്രിസഭയായിരുന്നു അത്. 1981–82, 1982–87, 1991–95 ലും മുഖ്യമന്ത്രിയായി.
∙പഞ്ചായത്തിരാജ് നിയമം പാസാക്കിയത് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെയാണ്. മാളയുടെ മാണിക്യം, ലീഡർ എന്നിങ്ങനെ അറിയപ്പെട്ട കെ. കരുണാകരന്റെ ആത്മകഥയാണ് 'പതറാതെ മുന്നോട്ട്.'
ചരിത്രത്തിൽ മാർച്ച് 16
∙ ദേശീയ വാക്സിനേഷൻ ദിനം. ഇന്ത്യയിൽ ഓറൽ പോളിയോ വാക്സിന്റെ ആദ്യ ഡോസ് നൽകിയത് 1995 ൽ ഈ ദിവസമാണ്.
∙ ആദ്യ സാഹിത്യ നൊബേൽ ജേതാവ് ഫ്രഞ്ച് കവി സള്ളി പ്രുധോം ജനിച്ചു(1839). വനിതകളിൽ സാഹിത്യ നൊബേൽ ആദ്യം ലഭിച്ച സ്വീഡിഷ് സാഹിത്യകാരി സെൽമ ലാഗർലോഫ് അന്തരിച്ചു(1940).
∙ യുഎസ് ആക്ടിവിസ്റ്റ് റേച്ചൽ കൊറി ഇസ്രയേൽ ഡിഫൻസ് ഫോഴ്സിന്റെ ബുൾഡോസർ കയറി പലസ്തീനിലെ റഫായിൽ കൊല്ലപ്പെട്ടു (2003). അവരുടെ രചനകളുടെ സമാഹാരമാണ് 'ലെറ്റ് മി സ്റ്റാൻഡ് എലോൺ’
Content Summary :Exam Guide - Today in History - 16 March