ADVERTISEMENT

എല്ലാ പിഎസ്‌സി പരീക്ഷകളിലും ഇന്ത്യൻ നിയമനിർമാണ, ഭരണ സംവിധാനങ്ങൾ സംബന്ധിച്ചു ചോദ്യങ്ങൾ വരാറുണ്ട്. ഇപ്പോൾ ചോദ്യങ്ങളേറെയും പ്രസ്താവന രീതിയിലാണ്. പാർലമെന്റിന്റെ ഇരു സഭകൾ, അവയുടെ പ്രവർത്തനം, അധികാരങ്ങൾ, പ്രത്യേകതകൾ തുടങ്ങിയവ ചോദ്യങ്ങളിൽ വരാറുണ്ട്. ഹൈസ്കൂൾ, പ്ലസ്ടു പാഠപുസ്തകങ്ങൾ പഠനത്തിനായി ഉപയോഗപ്പെടുത്താവുന്നതാണ്. ചില മാതൃകാ ചോദ്യങ്ങളിതാ.

 

1. ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകളേവ ?

(1) പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ എല്ലാദിവസവും ചോദ്യോത്തരവേള ഉണ്ടായിരിക്കും. പാർലമെന്റ് നടപടികൾ ആരംഭിക്കുന്നതു ചോദ്യോത്തരവേളയോടെയാണ്. 

(2) ചോദ്യോത്തരവേളയ്ക്കു ശേഷം വരുന്ന ശൂന്യവേളയിൽ പ്രധാനമെന്നു കരുതുന്ന ഏതു വിഷയവും ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം അംഗങ്ങൾക്കുണ്ട്. ഇതിനു മറുപടി പറയാനുള്ള ബാധ്യത മന്ത്രിമാർക്കുണ്ട് 

(3) പൊതു പ്രാധാന്യമുള്ള വിഷയങ്ങളിൽ അരമണിക്കൂർ ചർച്ച, അടിയന്തിരപ്രമേയം തുടങ്ങിയവയും എക്സിക്യൂട്ടീവിനുമേൽ നിയന്ത്രണത്തിനുള്ള വഴികളാണ്.

(4) ബില്ലിന്മേലുള്ള ചർച്ച, ചോദ്യോത്തരവേള, ശൂന്യവേള, അരമണിക്കൂർ ചർച്ച, അടിയന്തരപ്രമേയം എന്നിവയെല്ലാം എക്സിക്യൂട്ടീവിനെ നിയന്ത്രിക്കാനുള്ള ഉപകരണങ്ങളാണ്. ഇതിൽ ഏറ്റവും ഫലപ്രദമായ രീതി അടിയന്തര പ്രമേയമാണ്.

A. (4) മാത്രം 

B. (3) മാത്രം 

C. (1), (3) എന്നിവ 

D. (2), (4) എന്നിവ 

 

2. താഴെ തന്നിട്ടുള്ളവയിൽ പാർലമെന്റിന്റെ ചുമതലകളിൽ ഉൾപ്പെടുന്നവയേവ ?

(1) ഭരണഘടനാപരമായ ചുമതല

(2) നിയമങ്ങളുടെ വ്യാഖ്യാനം

(3) പ്രതിനിധാനം

(4) എക്സിക്യൂട്ടീവിനെ നിയന്ത്രിക്കൽ

(5) തിരഞ്ഞെടുപ്പു ചുമതലകൾ

A. (1), (2), (4), (5) എന്നിവ

B. (1), (3), (4), (5) എന്നിവ

C. (1), (4), (5) എന്നിവ

D. ഇവയെല്ലാം

 

3. രണ്ടാമത്തെ മണ്ഡലത്തിലേക്കുള്ള പ്രാതിനിധ്യ ആശയങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക ?

(1) രാജ്യത്തിന്റെയും ജനസംഖ്യയുടെയും വലുപ്പം കണക്കിലെടുക്കാതെ രാജ്യത്തിലെ എല്ലാ ഭാഗങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്ന രീതിയാണ് സമതുലിത പ്രാതിനിധ്യം. അമേരിക്കയിൽ സമതുലിത പ്രാതിനിധ്യമാണ് സ്വീകരിച്ചിട്ടുള്ളത്.

(2) രാജ്യത്തിലെ ഓരോ ഭാഗത്തിനും അതിന്റെ ജനസംഖ്യ അനുസരിച്ച് പ്രാതിനിധ്യം നൽകുന്ന രീതിയാണ് ഇന്ത്യയിൽ സ്വീകരിച്ചിട്ടുള്ളത്.

A. (1) ശരി (2) തെറ്റ്

B. (2) ശരി (1) തെറ്റ്

C. (1) & (2) ശരി

D. (1) & (2) തെറ്റ്

 

4. ഒരു ബിൽ നിയമമാകുന്നതുമായി ബന്ധപ്പെട്ട മൂന്നാം വായനയുമായി യോജിച്ച ശരിയായ പ്രസ്താവനകളേവ ?

(1) അന്തിമമായ അംഗീകാരത്തിനായി ബിൽ സഭയിൽ അവതരിപ്പിക്കുന്നത് ഈ ഘട്ടത്തിലാണ്.

(2) പൊതു ചർച്ചയ്ക്കു ശേഷം ബിൽ വോട്ടിനിടുന്നു. കേവല ഭൂരിപക്ഷം ലഭിച്ചാൽ ബിൽ പാസായതായി പ്രഖ്യാപിക്കുന്നു.

(3) ധനേതര ബിൽ ഒരു സഭയിൽ പാസായാൽ അതു രണ്ടാമത്തെ സഭയിലേക്ക് അയയ്ക്കും. അവിടെയും ബിൽ ഇതേ നടപടികളിലൂടെ കടന്നുപോകും.

(4) ഇരുസഭകളും പാസാക്കിയ ബിൽ സ്പീക്കറുടെ ഒപ്പോടുകൂടി രാഷ്ട്രപതിയുടെ അനുമതിക്കായി അയയ്ക്കുന്നു. രാഷ്ട്രപതി അനുമതി നൽകുന്നതോടെ ബിൽ നിയമമാകുന്നു

A. (2), (3), (4) എന്നിവ

B. (3), (4) എന്നിവ

C. (1), (4) എന്നിവ

D. ഇവയെല്ലാം

 

5. രാജ്യസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

(1) ഇന്ത്യൻ പാർലമെന്റിലെ ഉപരിമണ്ഡലമാണ് രാജ്യസഭ. 'കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് 'എന്ന പേരിൽ അറിയപ്പെട്ടിരുന്നു.

(2) രാജ്യസഭ പ്രത്യക്ഷമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സമിതിയാണ്.

(3) രാജ്യസഭയുടെ കാലാവധി ആറു വർഷമാണ്.

(4) രാജ്യസഭ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

A. (1), (4) എന്നിവ

B. (1), (3), (4) എന്നിവ

C. (1), (2), (4) എന്നിവ

D. (1), (2), (3), (4) എന്നിവ

 

6. ചുവടെ തന്നിരിക്കുന്നവയിൽ സിലക്ട് കമ്മിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേവ ?

(1) ഒരു ബിൽ സിലക്ട് കമ്മിറ്റിക്കു വിടണമെന്നു സഭ ആവശ്യപ്പെടുമ്പോഴാണ് ഈ കമ്മിറ്റിയെ നിയമിക്കുന്നത്.

(2) ഏതെങ്കിലും ഒരു ബില്ലിനെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് സിലക്ട് കമ്മിറ്റിയെ നിയമിക്കുന്നത്.

(3) സിലക്ട് കമ്മിറ്റിയിലെ അംഗങ്ങളെ ലോക്സഭയാണു നിശ്ചയിക്കുന്നത്. കമ്മിറ്റിയുടെ ചെയർമാനെ പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്നു.

(4) സിലക്ട് കമ്മിറ്റി ബിൽ സൂക്ഷ്മമായി പരിശോധിച്ചശേഷം സഭയ്ക്കു റിപ്പോർട്ട് നൽകുന്നു.

A. (1), (2), (3), (4) എന്നിവ

B. (2), (3), (4) എന്നിവ

C. (1), (2), (4) എന്നിവ

D. (1), (3), (4) എന്നിവ

 

ഉത്തരങ്ങൾ: 

1D, 2B, 3C, 4D, 5A, 6C

 

Content Summary: Kerala PSC Examination Preparation Tips By Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT