യൂറി ഗഗാറിൻ ഒാർമയായിട്ട് 54 വർഷം, ചരിത്രത്തിൽ മാർച്ച 27

HIGHLIGHTS
  • ചരിത്രത്തിൽ മാർച്ച 27
exam-guide-today-in-history-twenty-seven-march-twenty-twenty-two
യൂറി ഗഗാറിൻ
SHARE

സ്പെഷൽ ഫോക്കസ് 1968

ബഹിരാകാശത്ത് എത്തിയ ആദ്യ മനുഷ്ൻ യൂറി ഗഗാറിൻ (Yuri Gagarin Soviet Cosmonaut) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

1961 ഏപ്രിൽ 12നു വോസ്തോക് –ഒന്ന് പദ്ധതിയിലാണ് ഗഗാറിൻ ബഹിരാകാശത്ത് എത്തിയത്. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനായ യൂറി ഗഗാറിൻ ‘പ്രപഞ്ചത്തിന്റെ കോളംബസ്’ എന്നറിയപ്പെടുന്നു

1934 മാർച്ച് 9 നു റഷ്യയിൽ ജനിച്ച ഗഗാറിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ ജന്മനാടിന്റെ പേര് ഗഗാറിൻ എന്നാക്കിയിരുന്നു. ‘ഗഗാറ’ എന്ന ജലപ്പക്ഷിയിൽ നിന്നാണ് ‘ഗഗാറിൻ’ എന്ന വാക്കുണ്ടായത്.

ഗഗാറിൻ ബഹിരാകാശത്തെത്തിയ ഏപ്രിൽ 12 ഇന്റർനാഷനൽ ഡേ ഒാഫ് ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് ആയി ആചരിക്കുന്നു. റഷ്യയിൽ കോസ്മോനോട്ടിക്സ് ദിനമാണിത്.

ചരിത്രത്തിൽ 27 മാർച്ച്

കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിത ലക്ഷ്മി എൻ.മേനോൻ ജനിച്ചു (18990. വിദേശകാര്യ സഹമന്ത്രിയായിരുന്നു.

നോർത്ത് മാസിഡോണിയ നാറ്റോയിലെ 30–ാം അംഗരാജ്യമായി (2020). നിലവിൽ നാറ്റയിലെ അവസാന അംഗരാജ്യമായ നോർത്ത് മാസിഡോണിയയുടെ തലസ്ഥാനം സ്കോപ്ജെ ആണ്.

ലോക നാടക ദിനം. ഇന്റർനാഷനൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇതിനു നേതൃത്വം നൽകുന്നത്.

Content Summary : Exam Guide - Today In History - 27 March

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
FROM ONMANORAMA