കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് നിലവിൽ വന്നു; ചരിത്രത്തിൽ മാർച്ച് 31
Mail This Article
സ്പെഷൽ ഫോക്കസ് 1957
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് നിലവിൽ വന്നു.
∙ 1933 ലാണ് വൈദ്യുതി വകുപ്പു നിലവിൽ വന്നത്. 2011 ജനുവരി 14നു കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. 2013 നവംബർ 1 നു സ്വതന്ത്ര കമ്പനിയായി.
∙ നിലവിൽ 16 വൻകിട ജലവൈദ്യുത പദ്ധതികളിലും 15 ചെറുകിട ജലവൈദ്യുത പദ്ധതികളും 2 താപവൈദ്യുത പദ്ധതിയും ഒരു കാറ്റാടിപ്പാടവും കമ്പനിക്കു കീഴിലുണ്ട്.
∙ കെ. പി. ശ്രീധരക്കൈമൾ ആണ് ബോർഡിന്റെ ആദ്യ ചെയർമാൻ. ഡോ. ബി അശോക് ആണ് ഇപ്പോഴത്തെ ചെയർമാൻ. കേരളത്തിന്റെ ഊർജം എന്നാണ് കെഎസ്‍ഇബിയുടെ പ്രചാരണവാചകം.
∙ ഇന്ത്യയിലെ ആദ്യ ഐടി പാർക്കായ തിരുവനന്തപുരം ടെക്നോപാർക്കിനു മുഖ്യമന്ത്രി ഇ. കെ. നായനാർ തറക്കല്ലിട്ടു(1991).
ചരിത്രത്തിൽ ഇന്ന് – മാർച്ച് 31
∙ കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയായ ട്രാവൻകൂർ ലേബർ അസോസിയേഷൻ വാടപ്പുറം പി. കെ. ബാവയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിലവിൽ വന്നു(1922).
∙ കവി കടമ്മനിട്ട രാമകൃഷ്ണൻ അന്തരിച്ചു(2008). 1996 ൽ ആറന്മുളയിൽ നിന്നു നിയമസഭാംഗമായി. പ്രസിദ്ധമായ പടയണിയുടെ ദേശമാണ് കടമ്മനിട്ട.
∙ ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ മീര കുമാർ ബിഹാറിലെ പട്നയിൽ ജനിച്ചു (1945). മുൻ ഉപപ്രധാനമന്ത്രി ജഗ്ജീവൻ റാമിന്റെ മകളാണ്.
∙ 1930 ൽ നിലവിൽ വന്ന ഏതു നിയമമാണ് അതുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിച്ച ഹർബിലാസ് ശാർദയുടെ പേരിലും അറിയപ്പെടുന്നത് ?
Content Summary : Exam Guide - Today In History - 31 March