രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നു; ചരിത്രത്തിൽ ഏപ്രിൽ ഒന്ന്

India Economy
Photo Credit : Rafiq Maqbool / A P Photo
SHARE

സ്പെഷൽ ഫോക്കസ് 1935

∙ രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിലവിൽ വന്നു.

∙ 1926 ലെ ഹിൽട്ടൺ യങ് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് റിസർവ് ബാങ്ക് നിലവിൽ വന്നത്. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന റിസർവ് ബാങ്കിന്റെ ആദ്യ ആസ്ഥാനം കൊൽക്കത്തയായിരുന്നു. 1937 ൽ മുംബൈയിലേക്കു മാറ്റി.

∙ 1949 ജനുവരി 1 നു ദേശസാൽക്കരിക്കപ്പെട്ട റിസർവ് ബാങ്കിന്റെ സ്ഥാപിത മൂലധനം 5 കോടി രൂപയായിരുന്നു. റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ നോട്ട് അച്ചടി തുടങ്ങിയത് 1938 ലാണ്.

∙ ഓസ്ബോൺ സ്മിത്ത് ആയിരുന്നു ആദ്യ റിസർവ് ബാങ്ക് ഗവർണർ. ആർബിഐ ഗവർണറായ ആദ്യ ഇന്ത്യക്കാരൻ സി. ഡി. ദേശ്മുഖ് ആണ്. ശക്തികാന്ത ദാസ് ആണ് ഇപ്പോഴത്തെ ഗവർണർ.

∙ ആർബിഐ ഗവർണറായശേഷം പ്രധാനമന്ത്രിയായ വ്യക്തിയാണ് ഡോ. മൻമോഹൻ സിങ്.

India Prime Minister
Dr. Manmohan Singh . Photo Credit : Harish Tyagi / AP Photo

ചരിത്രത്തിൽ ഏപ്രിൽ ഒന്ന്

∙ ശൈശവ വിവാഹം തടയുക എന്ന ലക്ഷ്യത്തോടെ ചൈൽഡ് മാര്യേജ് റിസ്ട്രെയ്ന്റ് ആക്ട് 1929 നിലവിൽ വന്നു (1930). ശാരദ ആക്ട് എന്നും അറിയപ്പെടുന്നു.

∙ കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്ന എറണാകുളം ജില്ല നിലവിൽ വന്നു(1958).

∙ കേരളത്തിൽ ചാരായ നിരോധനം നിലവിൽ വന്നു (1996). എ. കെ. ആന്റണിയായിരുന്നു അന്നു മുഖ്യമന്ത്രി.

general-knowledge-series-today-in-history-april-first-a-k-antony
Photo Credit : J Suresh / Malayala Manorama

∙ ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നു (2010).

Content Summary : Exam Guide - Today In History - 1 April

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS