സ്പെഷൽ ഫോക്കസ് 1975
∙ മൈക്രോസോഫ്റ്റ് കോർപറേഷൻ (Microsoft Corporation) സ്ഥാപിച്ചു.
∙ പോൾ അലനും ബിൽ ഗേറ്റ്സും (Bill Gates) ചേർന്ന് ആരംഭിച്ച മൈക്രോസോഫ്റ്റിന്റെ ആസ്ഥാനം വാഷിങ്ടണിലെ റെഡ്മണ്ട് ആണ്. മൈക്രോകംപ്യൂട്ടർ, സോഫ്്റ്റ്‌വെയർ എന്നീ വാക്കുകളിൽ നിന്നാണ് മൈക്രോസോഫ്റ്റ് എന്ന പേര് ഉരുത്തിരിഞ്ഞത്.
∙ ബിൽ ഗേറ്റ്സ് ആയിരുന്നു മൈക്രോസോഫ്റ്റിന്റെ ആദ്യത്തെ സിഇഒ. പിന്നീട് സ്റ്റീവ് ബാൾമർ സിഇഒ ആയി. ഹൈദരാബാദിൽ ജനിച്ച സത്യ നാദല്ലയാണ് നിലവിലെ സിഇഒ.
∙വിൻഡോസ്, മൈക്രോസോഫ്റ്റ് ഓഫിസ് സ്യൂട്ട്, എഡ്ജ് വെബ് ബ്രൗസർ, എക്സ് ബോക്സ്, ഔട്ട്ലുക്ക്, വൺ ഡ്രൈവ്, സ്കൈപ് തുടങ്ങിയ മൈക്രോസോഫ്റ്റിന്റെ ചില പ്രധാന ഉൽപന്നങ്ങളാണ്.
ചരിത്രത്തിൽ ഏപ്രിൽ 4
∙ രാജ്യാന്തര കാരറ്റ് ദിനവും ലോക എലി ദിനവും.
∙ അധികാരത്തിലിരിക്കെ മരിച്ച ആദ്യ യുഎസ് പ്രസിഡന്റായി വില്യം ഹെൻറി ഹാരിസൺ (1841). ഏറ്റവും കുറച്ചു കാലം യുഎസ് പ്രസിഡന്റായ വ്യക്തി.

∙ അമേരിക്കൻ ഗാന്ധി എന്നറിയപ്പെട്ട മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ടെന്നിസിയിൽ വെടിയേറ്റു മരിച്ചു(1968). 1964 ലെ സമാധാന നൊബേൽ ജേതാവ്.
∙ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനു (NATO) വഴിയൊരുക്കി 12 രാജ്യങ്ങൾ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റിയിൽ ഒപ്പുവച്ചു(1949). നിലവിൽ 30 അംഗ രാജ്യങ്ങളുണ്ട്.
Content Summary : Exam Guide - Today In History - 4th April