എൽപി, യുപി അധ്യാപക പരീക്ഷ, സിലബസിൽ അടിമുടി മാറ്റം

Teacher-Representational-image
പ്രതീകാത്മക ചിത്രം
SHARE

ഒട്ടേറെപ്പേർ കാത്തിരിക്കുന്ന എൽപി–യുപി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷ വരാനിരിക്കുകയാണ്. ഏറ്റവുമൊടുവിൽ നടത്തിയ എൽപി– യുപി പരീക്ഷകൾക്കു നൽകിയിരുന്ന സിലബസിൽനിന്നു കാര്യമായ മാറ്റങ്ങളോടെയാണ് എൻസിഎ വിജ്ഞാപനങ്ങൾക്കുള്ള പരീക്ഷാ സിലബസ് വന്നത്. ഈ സിലബസ് തന്നെയാണു വരുന്ന എൽപി–യുപി പരീക്ഷകൾക്കും പ്രതീക്ഷിക്കേണ്ടത്. സോഷ്യൽ സയൻസിനും സയൻസിനും ഇപ്പോൾ മാർക്ക് കുറച്ചു. സിലബസിൽ ഇവയിൽനിന്നു വളരെ കുറച്ചു ഭാഗങ്ങൾ മാത്രമാണുള്ളത്. സോഷ്യൽ സയൻസിന് 5–10 ക്ലാസുകളിലെ എസ്‌സിഇആർടി പാഠപുസ്തകങ്ങളെ ആശ്രയിക്കാം. മാത്‌സ് ആൻഡ് മെന്റൽ എബിലിറ്റി പത്തിൽനിന്നു 15 മാർക്കിന്റേതായി കൂട്ടി. പെഡഗോജി, സൈക്കോളജി ഭാഗങ്ങളിൽ പഴയതുപോലെ 20 മാർക്കിന്റെ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഇതുവരെ ഇല്ലാതിരുന്ന മലയാളത്തിൽനിന്നു 10 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും.

സിലബസ് ഇങ്ങനെ

പാർട്ട്  1:  10 മാർക്ക്

1) കേരള ചരിത്രം

2) ഇന്ത്യൻ സ്വാതന്ത്ര്യ സമരം

3) സ്വാതന്ത്യ്രാനന്തര ഇന്ത്യ‌‌

4) ലോകചരിത്രം– നദീതട സംസ്കാരങ്ങൾ 

ആനുകാലിക വിവരങ്ങൾ: 2 മാർക്ക് 

പാർട്ട്  2 (I): 5 മാർക്ക് 

1) ഭൂമിശാസ്ത്രം

2) സാമ്പത്തിക ശാസ്ത്രം

3) രാഷ്ട്രതന്ത്രശാസ്ത്രം

4) സമൂഹ ശാസ്ത്രം 

ആനുകാലിക വിവരങ്ങൾ: 2 മാർക്ക് 

പാർട്ട് 2(II):  20 മാർക്ക്

1) ഭൗതിക ശാസ്ത്രം: 7 മാർക്ക്

2) രസതന്ത്രം: 7 മാർക്ക്

3) ജീവശാസ്ത്രം: 6 മാർക്ക് 

ആനുകാലിക വിവരങ്ങൾ: മൂന്നു വിഷയങ്ങൾക്കും 2 മാർക്ക് വീതം; മൊത്തം 6 മാർക്ക്

പാർട്ട് 3: 15 മാർക്ക്

കണക്ക് 

പാർട്ട് 4: 20 മാർക്ക്

എജ്യുക്കേഷൻ, ചൈൽഡ് സൈക്കോളജി

പാർട്ട് 5: 10 മാർക്ക് 

ഇംഗ്ലിഷ് (സംഗ്രഹം, വ്യാകരണം, പെഡഗോജി)

പാർട്ട് 6: 10 മാർക്ക്

മലയാളം (സാഹിത്യം, പദസമ്പത്ത്, ബോധനശാസ്ത്രം)

Content Summary: Kerala PSC LPSA, UPSA Examination

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS