സ്വാതന്ത്ര്യസമരവും പ്രസ്ഥാനങ്ങളും, ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ പഠിക്കാം

study
Representative Image. Photo Credit: SnowWhiteimages/Shutterstock
SHARE

ഇന്ത്യാചരിത്രം എല്ലാ പിഎസ്‌സി പരീക്ഷകളിലെയും പ്രധാന ഭാഗമാണ്. അതിൽ തന്നെ സ്വാതന്ത്ര്യ സമരം, സ്വാതന്ത്ര്യാനന്തര കാലഘട്ടം എന്നിവയാണ് ഏറ്റവും പ്രധാനം. ഇന്ത്യൻ നവോത്ഥാനം, സ്വാതന്ത്ര്യ സമരം എന്നിവയ്ക്കു നേതൃത്വം നൽകിയ നേതാക്കളെക്കുറിച്ചും അവർ ആരംഭിച്ച പ്രസ്ഥാനങ്ങളെക്കുറിച്ചും  ആഴത്തിൽ പഠിക്കേണ്ടതുണ്ട്. ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ ഈ ലക്കത്തിൽ 

1. ബാലഗംഗാധര തിലകന്റെ പത്രമായ ‘മറാത്ത’ ഏതു ഭാഷയിലാണ് അച്ചടിച്ചിരുന്നത്.

a. മറാഠി b. ഹിന്ദി

c. ഇംഗ്ലിഷ് d. ബംഗാളി

2. ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏത്

1. സത്യശോധക് സമാജം–വീരേശലിംഗം

2. ഹിതകാരിണി സമാജം–ജ്യോതിറാവു ഫൂലേ

3. ആര്യസമാജം–ദയാനന്ദ സരസ്വതി

4. പ്രാർഥനാ സമാജം–ആത്മാറാം പാണ്ഡുരംഗ്

a.(1),(2),(3),(4) എന്നിവ

b. (1),(2),(3) എന്നിവ

c. (3),(4) എന്നിവ

d.(2),(3),(4) എന്നിവ

3. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ് ആരായിരുന്നു.

a.മൗലാന മുഹമ്മദലി

b.മൗലാന ഷൗക്കത്തലി

c. മുഹമ്മദലി ജിന്ന

d.മഹാത്മാഗാന്ധി

4. താഴെ തന്നിരിക്കുന്നവയിൽ ആനി ബസന്റുമായി ബന്ധമില്ലാത്തതേത്?

a. ന്യൂ ഇന്ത്യ

b. അൺഹാപ്പി ഇന്ത്യ

c. വെയ്ക് അപ് ഇന്ത്യ

d. കോമൺ വീൽ

5. ഗാന്ധിജി നിയമ ബിരുദം നേടിയത് ഏതു രാജ്യത്തു നിന്ന്

a.ദക്ഷിണാഫ്രിക്ക b. ഇന്ത്യ

c.ബ്രിട്ടൻ d. അമേരിക്ക

6. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡികളേത്

1. ബ്രഹ്മസമാജം–രാജാ റാം മോഹൻറോയ്

2. ആദി ബ്രഹ്മസമാജം– ദേവേന്ദ്രനാഥ് ടഗോർ

3. ഇന്ത്യൻ ബ്രഹ്മസമാജം–ആനന്ദ് മോഹൻ ബോസ്

4. സാധാരൺ ബ്രഹ്മസമാജം– കേശവ് ചന്ദ്ര സെൻ

a.(1), (2) b. (1),(3),

c.(1),(3),(4), d. (1),(2),(3),(4)

7. ‘ദ ഹൈ കാസ്റ്റ് ഹിന്ദു വുമൺ’ എന്നത് ആരുടെ കൃതിയാണ്.

a.പണ്ഡിത രമാബായ് b. ആനി ബസന്റ്

c. രാജാറാം മോഹൻ റോയ് d. കേശവ് ചന്ദ്ര സെൻ

8. ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്

a.സുഭാഷ് ചന്ദ്രബോസ് b. സ്വാമി വിവേകാനന്ദൻ

c. ഭഗത് സിങ് d. സൂര്യസെൻ

9. താഴെ തന്നിരിക്കുന്നവയിൽ പതിനാറാം വയസ്സിൽ ഗാന്ധിജിയുടെ ഹരിജൻ ഫണ്ടിലേക്കു സ്വർണാഭരണങ്ങൾ സംഭാവന ചെയ്തു മാതൃകയായത് ആര്?

a.അക്കാമ്മ ചെറിയാൻ 

b. ലളിത പ്രഭു c. ആര്യാ പള്ളം d. കൗമുദി

10. പുണെ സാർവജനിക് സഭ സ്ഥാപിച്ചതാര്?

a. ആത്മറാം പാണ്ഡുരംഗ് 

b. എം.ജി.റാനഡേ

c.ഈശ്വര ചന്ദ്ര വിദ്യാസാഗർ 

d. ജ്യോതി റാവു ഫൂലേ

ഉത്തരങ്ങൾ

1. C, 2.C, 3.D, 4.B, 5.C, 6.A,7.A, 8.B, 9.D,10.B

Content Summary: Kerala PSC Examination Tips By Mansoorali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS