പിഎസ്‌സി പരീക്ഷകളിൽ കേരളവുമായി ബന്ധപ്പെട്ട പുതിയ കാര്യങ്ങൾ ചോദ്യങ്ങളായി വരാറുണ്ട്. വിദ്യാഭ്യാസ–സാംസ്കാരിക–കായിക മേഖലയിലെ പുതിയ പദ്ധതികൾ, നൂതന സംഭാവന നൽകിയ വ്യക്തികൾ എന്നിവയൊക്കെ ഈ മേഖലയുമായി ബന്ധപ്പെട്ടു ചോദിക്കാറുണ്ട്. നിത്യവുമുള്ള പത്രവായനയിലൂടെ ഇത്തരം വിവരങ്ങൾ അതതു ദിവസം തന്നെ രേഖപ്പെടുത്തി വയ്ക്കുക എന്നതാണ് ഏറ്റവും ശാസ്ത്രീയവും എളുപ്പമുള്ളതുമായ വഴി. ഓരോ ദിവസത്തെയും ആനുകാലിക വിവരങ്ങൾ കുറിപ്പെഴുതി വയ്ക്കുക, ആഴ്ചയിലൊരിക്കൽ അതുവരെയുള്ള വിവരങ്ങൾ റിവൈസ് ചെയ്യുക. ഈ മേഖലയിൽനിന്നുള്ള ചില ചോദ്യങ്ങൾ പരിചയപ്പെടാം
1) താഴെ തന്നിരിക്കുന്നവയിൽ കേരളത്തിലെ ആദ്യത്തെ മറൈൻ ആംബുലൻസ് ഏതാണ് ?
A. പ്രത്യാശ B. പ്രതീക്ഷ C. കാരുണ്യ D. കനിവ്
2) വിവിധ കായിക മത്സരങ്ങളുമായി ബന്ധപ്പെട്ടു കേരളത്തിലെ പ്രമുഖ സ്റ്റേഡിയങ്ങൾ, അവയുടെ സ്ഥാനം എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക
1. ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയം
2. ഇഎംഎസ് സ്റ്റേഡിയം
3 ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം
4. ജവാഹർ മുനിസിപ്പൽ സ്റ്റേഡിയം
a.കണ്ണൂർ
b.കൊല്ലം
c.കോഴിക്കോട്
d. കൊച്ചി
A. 1.a, 2-b, 3.c, 4.d
B. 1-d, 2.c, 3.a, 4.b
C. 1-d, 2-c, 3-b, 4-a
D. 1-c, 2-d, 3-b, 4.a
3) കോഴിക്കോട് ജില്ലയിലെ ഉറുമി ജല വൈദ്യുതി പദ്ധതിക്കു സഹായം നൽകിയ രാജ്യം?
a.കാനഡ b.റഷ്യ c.സ്വിറ്റ്സർലൻഡ് d.ചൈന
4) നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
a.പാലുൽപാദനം
b. മത്സ്യോൽപാദനം
c. പരുത്തി ഉൽപാദനം
d. മരുന്ന് ഉൽപാദനം
5) ഖര മാലിന്യ സംസ്കരണത്തിലെ മികവിന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേരള സർക്കാരിന്റെ ശുചിത്വ പുരസ്കാരം
a.നവകേരള പുരസ്കാരം?
b. ഹരിത കേരള പുരസ്കാരം
c.പരിസ്ഥിതി സംരക്ഷണ പ്രവൃത്തി പുരസ്കാരം
d. പരിസ്ഥിതി മിത്ര പുരസ്കാരം
6) കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന ഏക മുനിസിപ്പൽ കോർപറേഷൻ?
a.കോഴിക്കോട് b.തൃശൂർ c.കൊല്ലം d.കണ്ണൂർ
7) കേരളത്തിലെ പ്രമുഖ കായിക താരങ്ങൾ അവർ പ്രാഗല്‌ഭ്യം നേടിയ കായിക ഇനം എന്നിവ ചേരുംപടി ചേർക്കുക
1. ടിന്റു ലൂക്ക
2.എൻ.പി.പ്രദീപ്
3. ടോം ജോസഫ്
4. ടിനു യോഹന്നാൻ
a. വോളിബോൾ
b. അത്‌ലറ്റിക്സ്
c.ക്രിക്കറ്റ്
d. ഫുട്ബോൾ
A. 1-c, 2.b, 3.a, 4.d
B. 1-b, 2.a, 3.d, 4.c
C. 1-c, 2-d, 3-a, 4-b
D. 1-b, 2-d, 3.a, 4.c
8) അയ്യങ്കാളി വള്ളംകളി ഏതു കായലിലാണു നടത്തുന്നത്?
A. വെള്ളായണി കായൽ
B.പുന്നമടക്കായൽ
C.വേമ്പനാട്ടുകായൽ
D.അഷ്ടമുടിക്കായൽ
9) രാജ്യത്തെ ആദ്യത്തെ ബ്രൂഡ് ബാങ്കിങ് ആരംഭിച്ചത്?
A. നീണ്ടകര B. ബേപ്പൂർ
C. കാപ്പാട് D. വിഴിഞ്ഞം
10) ഇന്ത്യയിൽ സ്പോർട്സ് ബിൽ പാസാക്കിയ ആദ്യ സംസ്ഥാനമേത്?
A. പഞ്ചാബ് B. ബിഹാർ C. കേരളം D. ഉത്തർ പ്രദേശ്
ഉത്തരങ്ങൾ
1.B, 2.C, 3.D, 4.B, 5.A, 6.B, 7.D, 8.A, 9.D, 10.C
Content Summary: Kerala PSC Examination Tips By Mansoorali Kappungal