ഇന്ത്യ ഉൾപ്പെെടയുള്ള ലോകരാജ്യങ്ങളുടെ കറൻസികളെ ദുർബലമാക്കി ഡോളർ സൂചിക 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. പണപ്പെരുപ്പം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് യുഎസിലെ കേന്ദ്രബാങ്കായ ഫെഡ് റിസർവ് പലിശ നിരക്കിൽ 0.75% വർധന വരുത്തിയതോടെയാണ് ഡോളർ സൂചിക കുതിച്ചത്. യൂറോ, യെൻ, പൗണ്ട്, കനേഡിയൻ ഡോളർ, സ്വീഡിഷ് ക്രോണ, സ്വിസ് ഫ്രാങ്ക് എന്നീ ആറു കറൻസികളുമായി ഡോളറിനുള്ള മൂല്യം ഓരോ 15 സെക്കൻഡിലും നിർണയിക്കുന്ന യഥാസമയ സൂചികയാണിത്.
Content Summary : Dollar in its peak than Currencies