ADVERTISEMENT

സമാധാനം

 

1. ഏൽസ് ബിയാലിയാറ്റ്സ്കി

∙ബെലാറൂസിൽ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ, അഭിഭാഷകൻ.

A-Memorial-ccl
Photo Credit : Memorial Deutschland | Center for Civil Liberties

∙1980 കളുടെ മധ്യത്തിൽ ബെലാറൂസിൽ ഉയർന്നുവന്ന ജനാധിപത്യ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളാണ് ബിയാലിയാറ്റ്സ്കി.

 

2. മെമ്മോറിയൽ

∙റഷ്യയിലെ മനുഷ്യാവകാശ സംഘടനയാണ് ‘മെമ്മോറിയൽ’.

∙ആരംഭം സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം 1987 ൽ. 

∙റഷ്യയിൽ വിലക്ക് ലംഘിച്ചു പ്രവർത്തിക്കുന്ന ഏറ്റവും വലിയ മനുഷ്യാവകാശ സംഘടന.

 

3. സെന്റർ ഫോര്‍ സിവിൽ ലിബർട്ടീസ്

∙യുക്രെയ്നിലെ മനുഷ്യാവകാശ സംഘടനയാണ് ‘സെന്റർ ഫോർ സിവിൽ ലിബർട്ടീസ്’.

FRANCE-AWARD-LITERATURE-NOBEL
Annie Erno | Photo Credit : AFP

∙2007 ലാണു സെന്റർ ഫോർ സിവിൽ ലിബർട്ടീസ് സ്ഥാപിച്ചത്. 

 

സാഹിത്യം

 

ആനി ഏർനോ

∙ഗർഭഛിദ്രാവകാശം പോലെയുള്ള മുഷ്യാവകാശ വിഷയങ്ങൾ തുറന്നെഴുതിയ ഫ്രഞ്ച് വനിത.

NOBEL-PRIZE/MEDICINE
Svante Pabo | Photo Credit : Reuters

∙സാഹിത്യ നൊബേൽ നേടുന്ന ആദ്യ ഫ്രഞ്ച് എഴുത്തുകാരി. 

∙ആദ്യ നോവല്‍ ‘ക്ലീൻഡ് ഔട്ട്’ (1974).

∙പ്രധാനകൃതികൾ – ‘എ മാന്‍സ് പ്ലേസ്’(1983), ‘എ വുമൺസ് സ്റ്റോറി’(1988), ‘ദി ഇയേഴ്സ്’ (2008).

 

Nobel Prize Physics
Alain Aspect | Photo Credit : AP

വൈദ്യശാസ്ത്രം

US-RESEARCH-PHYSICIST-JOHN-F.-CLAUSEN-JOINTLY-WINS-NOBEL-PRIZE-I
John Clauser | Photo Credit : AFP

 

AUSTRIA-SWEDEN-NOBEL-PHYSICS
Anton Zeilinger | Photo Credit : AFP

സ്വാന്റെ പേബു

∙പാലിയോ ജീനോമിക്സ് (പ്രാചീന ജനിതക പഠനശാസ്ത്രം). പഠനശാഖയുെട സ്ഥാപകനായ സ്വീഡിഷ് ശാസ്ത്രജ്ഞൻ. 

∙പുരസ്കാരം മനുഷ്യവംശത്തിന്റെ പരിണാമം, ആധുനിക മനുഷ്യനായ ഹോമോ സാപിയൻസ് അല്ലാതെയുള്ള, വംശനാശം വന്ന ആദിമ നരവിഭാഗങ്ങളുടെ ജനിതകവിവരശേഖരണം എന്നിവയിലെ നിർണായക സംഭാവനകൾക്ക്. 

 

ഭൗതികശാസ്ത്രം

Nobel Prize Chemistry
Carolyn Bertozzi | Photo Credit : AP

 

AP10_05_2022_000424B
Morten Meldal | Photo Credit : AP

1. അലെയ്ൻ ആസ്പെകട്

NOBEL-PRIZE/CHEMISTRY
Karl Barry Sharpless | Photo Credit : Reuters

2. ജോണ്‍ ക്ലോസർ

3. ആന്റൺ സൈലിഞ്ജർ

 

∙പുരസ്കാരം ക്വാണ്ടം എന്‍റ്റാംഗിൾമെന്റ് എന്ന പ്രതിഭാസം സംബന്ധിച്ച പരീക്ഷണങ്ങൾക്ക്.

∙ആസ്പെക്ട് ഫ്രാൻസിൽ നിന്ന്, ക്ലോസർ യുഎസിൽ നിന്ന്, സൈലിഞ്ജർ ഓസ്ട്രിയക്കാരൻ.

∙ഭാവി കംപ്യൂട്ടിങ് സാങ്കേതികവിദ്യകളിൽ വിപ്ലവമായേക്കാവുന്നതാണ് ക്വാണ്ടെ എൻറ്റാംഗിൾമെന്റ്. 

US-THREE-AMERICAN-ACADEMICS-SHARE-THE-NOBEL-PRIZE-FOR-ECONOMICS
Ben S. Bernanke | Photo Credit : AFP

 

US-NOBEL-ECONOMICS-DIAMOND
Douglas W. Diamond | Photo Credit : AFP

രസതന്ത്രം

NOBEL-PRIZE/ECONOMICS
Philip H. Dybvig | Photo Credit : Reuters

1. കാരലിൻ ബെർടോസി

2. മോർട്ടൻ മെൽഡൽ

3. കാൾ ബാരി ഷാർപ്‌ലസ്

 

∙പുരസ്കാരം തന്മാത്രകൾ കൂടിച്ചേർന്നു സങ്കീർണമായ രാസസംയുക്തങ്ങൾക്കു രൂപം നൽകുന്ന ക്ലിക്, ബയോ ഓർത്തോഗണൽ രസതന്ത്ര ശാഖ വികസിപ്പിച്ചതിന്.

∙ഷാർപ്‌ലസും ബെർടോസിയും യുഎസിൽ നിന്നുള്ളവരും മെൽഡൽ ഡെൻമാർക്കുകാരനുമാണ്. 

∙കാൾ ബാരി ഷാർപ്‌ലസിന് ഇതു രണ്ടാം നൊബേൽ. ആദ്യ പുരസ്കാരം 2001 ൽ.

∙ഷാർപ്‌ലസ് 2 തവണ നൊബേൽ പുരസ്കാരം നേടുന്ന അഞ്ചാമത്തെ വ്യക്തി. 

 

സാമ്പത്തികം

1. ബെൻ എസ്. ബേണാങ്കെ

2. ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്

3. ഫിലിപ് എച്ച്. ഡിബ്‌വിഗ്

 

∙പുരസ്കാരം ബാങ്കുകളും ധന പ്രതിസന്ധിയും എന്ന വിഷയത്തിലെ ഗവേഷണത്തിന്. 

∙ബേണാങ്കെയും ഡയമണ്ടും ഡിബ്‌വിഗും യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്നവർ. 

 

NOBEL FACTS

 

∙സ്വീഡിഷ് രസതന്ത്രജ്ഞൻ ആൽഫ്രഡ് നൊബേൽ ആണ് സമ്മാനം ഏർപ്പെടുത്തിയത്. 

∙1895 ൽ ഏർപ്പെടുത്തിയ നൊബേൽ ആദ്യം സമ്മാനിച്ചത് 1901 ലാണ്. 

∙സമാധാനം, സാഹിത്യം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നീ മേഖലകളിലെ മാനുഷിക പരിഗണനയുള്ള സംഭാവനകൾക്കാണു പുരസ്കാരം. 

∙1968 ലാണു സാമ്പത്തികശാസ്ത്ര നൊബേൽ ഏർപ്പെടുത്തിയത്. 

∙1969 ലാണു സാമ്പത്തികശാസ്ത്ര നൊബേൽ ആദ്യമായി ഏർപ്പെടുത്തിയത്. 

∙നൊബേൽ സമ്മാനത്തുക ഒരു കോടി സ്വീഡിഷ് ക്രൗൺ (ഏകദേശം 8 കോടി രൂപ) ആണ്.

∙സമാധാനം ഒഴികെയുള്ള നൊബേല്‍ ജേതാക്കളെയെല്ലാം സ്വീഡനിലെ കമ്മിറ്റിയാണു തിരഞ്ഞെടുക്കുന്നത്.

∙സമാധാന നൊബേൽ ജേതാവിനെ നിശ്ചയിക്കുന്നത് നോർവീജിയൻ പാർലമെന്റിന്റെ അഞ്ചംഗ സമിതിയാണ്.

∙മൂവായിരത്തോളം പേരിൽ നിന്നു നാമനിർദേശം സ്വീകരിച്ച് മുന്നൂറോളം പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയാണു നൊബേൽ കമ്മിറ്റി പുരസ്കാരജേതാക്കളെ നിശ്ചയിക്കുക. 

∙നൊബേലിനു നാമനിർദേശം ചെയ്യപ്പെടുന്നവരുടെ വിവരങ്ങൾ 50 വർഷത്തേക്കു പരസ്യമാക്കാറില്ല.

 

NOBEL NOTES

 

∙നൊബേൽ നേടിയ ആദ്യ സംഘടന – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ ലോ

∙ഏറ്റവും കൂടുതൽ നൊബേൽ നേടിയ രാജ്യം – യുഎസ്എ

∙നൊബേൽ നേടിയ ആദ്യ വനിത– മാഡം മേരി ക്യൂറി (1903)

∙ഇരട്ട നൊബേൽ നേടിയ വനിത – മാഡം മേരി ക്യൂറി (1903 ൽ ഊർജതന്ത്രം, 1911 ൽ രസതന്ത്രം)

∙രണ്ട് വ്യത്യസ്ത മേഖലകളിൽ പങ്കുവയ്ക്കപ്പെടാതെ നൊബേൽ നേടിയ ശാസ്ത്രജ്ഞൻ– ലിനസ് പോളിങ് (1954 ൽ രസതന്ത്രം, 1962 ൽ സമാധാനം)

∙ശാസ്ത്രത്തിൽ ഒരേ മേഖലയില്‍ ഇരട്ട നൊബേൽ നേടിയ ആദ്യ വ്യക്തി – ജോൺ ബാർഡീൻ (ഊർജതന്ത്രം 1956, 1972)

∙നൊബേൽ സമ്മാനം നേടിയ ആദ്യ ദമ്പതികൾ – മേരി ക്യൂറിയും പിയറി ക്യൂറിയും (1903 ൽ ഊർജതന്ത്രം)

∙നൊബേൽ ചരിത്രത്തിലെ അച്ഛനും മകളും – പിയറി ക്യൂറി (ഊർജതന്ത്രം, 1903), ഐറീൻ ജോലിയോ ക്യൂറി(രസതന്ത്രം, 1935) 

∙നൊബേൽ സമ്മാനം നേടിയ അമ്മയും മകളും – മാഡം ക്യൂറി, ഐറീൻ ജോലിയോ ക്യൂറി

∙നൊബേൽ ഏറ്റുവാങ്ങിയ അച്ഛനും മകനും– വില്യം ഹെൻറി ബ്രാഗ്, വില്യം ലോറൻസ് ബ്രാഗ്(1915 ൽ ഊർജതന്ത്രം)

∙നൊബേലിലെ സഹോദരൻമാർ – ജാൻ ടീൻെബർഗൻ (1969 ൽ സാമ്പത്തികശാസ്ത്രം), നിക്കോളാസ് ടീൻബെർഗൻ (1973 ൽ വൈദ്യശാസ്ത്രം)

∙നൊബേൽ നേടുന്ന പ്രായം കുറഞ്ഞ വ്യക്തി – മലാല യൂസഫ്സായ് (17–ാം വയസ്സിൽ, സമാധാനം–2014)

∙നൊബേൽ നേടുന്ന പ്രായം കൂടിയ വ്യക്തി – ജോൺ ബി. ഗുഡ്ഇനഫ് (97–ാം വയസ്സിൽ, രസതന്ത്രം)

 

Content Summary : Nobel Winners of 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com