ചരിത്രത്തില്‍ ഒക്ടോബർ 22, അടുത്തറിയാം സഹ്യന്റെ മകനെ

n-Rahul-R-Pattom---Elephant-at-Zoo
ചിത്രം : Rahul R Pattom
SHARE

∙ 2010 ൽ ആനയെ ദേശീയ പൈതൃകജീവിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.

∙ കേരളം, കർണാടക, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗവും ലാവോസ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ മൃഗവുമാണ് ആന.

∙ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യം ബോട്സ്വാനയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനകൾ ഉള്ള സംസ്ഥാനം കർണാടകയാണ്.

∙ആനകളെയും അവയുടെ ആവാസവ്യവസ്ഥയും മറ്റും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1992ൽ കേന്ദ്ര സർക്കാർ പ്രൊജക്ട് എലിഫന്റ് ആരംഭിച്ചു.

∙കേരള സംസ്ഥാന ഗജദിനം ഒക്ടോബർ 4 ആണ്. സഹ്യന്റെ മകൻ എന്നു വിശേഷണമുള്ള ജീവി.

∙ലോക ഊർജദിനം.

∙പട്ടം താണുപിള്ളയുടെ രാജിയെ തുടർന്ന് പറവൂർ ടി. കെ. നാരായണപിള്ള തിരുവിതാംകൂറിലെ അവസാന പ്രധാനമന്ത്രിയായി (1948). തിരു– കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയുമാണു പറവൂർ ടി. കെ. നാരായണപിള്ള.

n-Paravoor T K Narayana Pillai
Paravoor T K Narayana Pillai | Manorama

∙ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം തിരുവനന്തപുരം വിജെടി ഹാളിൽ ചേർന്നു (1904).

∙ഫ്രഞ്ച് തത്വചിന്തകനും എഴുത്തുകാരനുമായ ജീൻ പോൾ സാർത്രിനു സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു (1964). നൊബേൽ നിരസിച്ച ആദ്യ വ്യക്തി.

Noble Prize In Literature Photo Gallery
Jean Paul Sartre | AP

Content Summary : October 22 in History

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS