എൺപതുകളുടെ വസന്തം, നയന്റീസ് കിഡ്സ്, മിലേനിയം കിഡ്സ്: നിങ്ങൾ ഏത് ജനറേഷനാ?

HIGHLIGHTS
  • രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജനിച്ചവരാണ് ബേബി ബൂമേഴ്സ്.
  • ബേബി ബൂമേഴ്സിൽ തന്നെ ഉൾപ്പെടുന്ന ഒരു സെക്കൻഡ് ജനറേഷനാണ് ജെൻ ജോൺസ്.
മമ്മൂട്ടി
മമ്മൂട്ടി.
SHARE

പിള്ളേരൊക്കെ ഇപ്പോ ന്യൂ ജനറേഷനാ. വേറെ വൈബ് ആണ്’’ ആരാണ് ശരിക്കും ന്യൂ ജനറേഷൻ ? അല്ലെങ്കിൽ നിങ്ങൾ ഏത് ജനറേഷനിലാണ് എന്നൊക്കെ ആലോചിച്ചിട്ടുണ്ടോ? എൺപതുകളുടെ വസന്തം, നയന്റീസ് കിഡ്സ്, മിലേനിയം കിഡ്സ് – സമൂഹമാധ്യമങ്ങളിൽ ഒരിക്കലെങ്കിലും ഈ വാക്കുകളൊക്കെ ഉറപ്പായും കേട്ടിട്ടുണ്ടാകും. ലോകത്തിൽ ഓരോ വ്യക്തികളും ജനിച്ച കാലഘട്ടത്തിനനുസരിച്ച് അവരുടെ കാലഘട്ടങ്ങളെ വിശേഷിപ്പിക്കുന്നതിന് ഓരോ പേരുകളുണ്ട്. കുറച്ചൊക്കെ തമാശയാണെങ്കിലും തമാശയല്ലാതെ ഓരോ പതിറ്റാണ്ടിലും ജനിച്ച ജനറേഷന് കൃത്യമായ ജനറേഷൻ പേരുകളും ഉണ്ട്.

ബേബി ബൂമേഴ്സ് 

(1946–1964)

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജനിച്ചവരാണ് ബേബി ബൂമേഴ്സ് എന്ന് അറിയപ്പെടുന്നത്. അമേരിക്കൻ സെൻസസ് ബ്യൂറോ അംഗീകരിച്ച പേരാണ് ബേബി ബൂമേഴ്സ് എന്നതെങ്കിലും ഇവരുടെയൊക്കെ ബേബികൾക്ക് ഇപ്പോൾ ബേബികളായിട്ടുണ്ടാവും.

ജെഫ് ബെസോസ്.
ജെഫ് ബെസോസ്.

ജനറേഷൻ ജോൺസ് (1955–65)

ബേബി ബൂമേഴ്സിൽ തന്നെ ഉൾപ്പെടുന്ന ഒരു സെക്കൻഡ് ജനറേഷനാണ് ജെൻ ജോൺസ്. ലോസ്റ്റ് ജനറേഷൻ എന്ന വിളിപ്പേരും ഇക്കൂട്ടർക്കുണ്ട്. അമേരിക്കയിലെ വാട്ടർ‌ഗേറ്റ്സ് വിവാദത്തിനും ഓയിൽ ക്രൈസിസിന്റെ സമയത്തും ജനിച്ചവരായതുകൊണ്ടാണ് ഇങ്ങനൊരു ചെല്ലപ്പേര്.

ഐശ്വര്യ റായ്.
ഐശ്വര്യ റായ്.

ജനറേഷൻ എക്സ്

 

(1965–1980)

ബേബി ബൂമേഴ്സിനും മിലേനിയൽസിനും ഇടയിലായതുകൊണ്ട് ‘മിഡിൽ ചൈൽഡ്’ എന്നും എണ്ണത്തിൽ കുറവായതിനാൽ ‘ബേബി ബസ്റ്റ്’ എന്നും ഇവരെ വിശേഷിപ്പിക്കാറുണ്ട്. ഫെയ്സ്ബുക്കിൽ‌ ഏറ്റവും ആക്ടീവായിട്ടുള്ളവരാണ് ജൻ എക്സ്.

സെറീന വില്യംസ്
സെറീന വില്യംസ്

സെനിയൽസ്

 

(1977–1983)

ജൻ എക്സിലെ തന്നെ അവസാന ഭാഗമാണ് സെനിയൽസ്. എഴുപതുകളുടെ അവസാനവും എൺപതുകളുടെ ആദ്യവുമാണ് ഇവരുടെ മേച്ചിൽപുറം. അനലോഗ് കുട്ടിക്കാലവും ഡിജിറ്റൽ യൗവനവുമാണ് സെനിയലുകളുടെ പ്രത്യേകത.

ലയണൽ മെസ്സി
ലയണൽ മെസ്സി

ബേബി ബൂമേഴ്സിനു മുന്നേ തന്നെ ഗ്രേറ്റസ്റ്റ് ജനറേഷൻ അഥവാ ജിഐ ജനറേഷൻ (1901–1924), സൈലന്റ് ജനറേഷൻ (1925–1945) എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ കൂടിയുണ്ട്. ജനറേഷൻ തെറ്റാതെ പേരുകൾ പഠിച്ചുവയ്ക്കാമെങ്കിലും പ്രായം മനസ്സിനാണ് എന്നുപറയും പോലെ ജനറേഷൻ കാഴ്ചപ്പാടിലാണ് എന്നതാണ് സത്യം.

മിലേനിയൽസ്

(1981–1996)

ഇന്ത്യൻ സാഹചര്യത്തിൽ ഏറ്റവും അധികം ജനസംഖ്യയുള്ളത് മിലേനിയൽസിലാണ്. ഓർക്കുട്ടും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഒരുപോലെ ഉപയോഗിച്ചവർ. റേഡിയോയും ടിവിയും സ്മാർ‌ട്ട് ഫോണും ഒരുപോലെ പരിചിതമായവർ. ജൻ വൈ എന്നും മിലേനിയൽസിനെ വിളിക്കാറുണ്ട്.

ജനറേഷൻ സി (1997– 2010)

കിലിയൻ എംബപെ
കിലിയൻ എംബപെ

ജെൻ Z, എകെഎ ഐജെൻ എന്നൊക്കെ വിളിക്കുന്ന ന്യൂജെൻ പിള്ളേരാണിവർ. സോഷ്യൽ മീഡിയയിലേക്ക് പിറന്നുവീണ് ടെക്നോളജിക്കൊപ്പം വളർന്നുവരുന്നവരാണിവർ.

ജനറേഷൻ ആൽഫ (2010-)

2010നു ശേഷം ജനിച്ചവർ. ഇപ്പോൾ ഭൂമിയിലെ ഏറ്റവും യങ്ങർ ജനറേഷൻ. ജൻ ആൽഫയുടെ പ്രധാന ആശയവിനിമയ മാർഗങ്ങളെല്ലാം തന്നെ മൊബൈലും ടാബ്‌ലെറ്റും പോലുള്ള ഗ്ലാസ് ഫ്രണ്ടുള്ള ഉപകരണങ്ങളായതിനാൽ ഇവരെ ഗ്ലാസ് ജനറേഷൻ എന്നും വിളിക്കാറുണ്ട്.

ഭാവിൻ റബാരി
ഭാവിൻ റബാരി

ബേബി ബൂമേഴ്സിനു മുന്നേ തന്നെ ഗ്രേറ്റസ്റ്റ് ജനറേഷൻ അഥവാ ജിഐ ജനറേഷൻ (1901–1924), സൈലന്റ് ജനറേഷൻ (1925–1945) എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ കൂടിയുണ്ട്. ജനറേഷൻ തെറ്റാതെ പേരുകൾ പഠിച്ചുവയ്ക്കാമെങ്കിലും പ്രായം മനസ്സിനാണ് എന്നുപറയും പോലെ ജനറേഷൻ കാഴ്ചപ്പാടിലാണ് എന്നതാണ് സത്യം.

Content Summary : Which Generation are You? 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS