ADVERTISEMENT

നിയമങ്ങൾ, കമ്മിഷനുകൾ, ഇവയുടെ പ്രത്യേകതകൾ എന്നിവ പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയിലെ പ്രധാന ചോദ്യങ്ങളായി വരാറുണ്ട്. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങൾ, കമ്മിഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട ഒരു ചോദ്യമെങ്കിലും മിക്ക ചോദ്യ പേപ്പറുകളിലും കാണാം. നിയമം നിലവിൽ വന്ന വർഷം, അതിന്റെ പ്രത്യേകത, കമ്മിഷനിലെ അംഗങ്ങൾ, ഇവരുടെ പ്രായപരിധി, അധികാരങ്ങൾ എന്നിവയൊക്കെ ചോദിച്ചു കാണാറുണ്ട്. ചില ഉദാഹരണങ്ങൾ:

 

1. താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക :

(1) കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മിഷൻ നിലവിൽ വന്നത് 2007 ലാണ്
(2) കമ്മിഷന്റെ ഇപ്പോഴത്തെ ചെയർമാൻ ബി.എസ്.മാവോജിയാണ്
(3) ചെയർമാനെ കൂടാതെ മൂന്ന് അംഗങ്ങളും ഒരു മെംബർ സെക്രട്ടറിയും അടങ്ങുന്നതാണ് കമ്മിഷൻ
(4) സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മിഷന്റെ ആസ്ഥാനം അയ്യങ്കാളി ഭവൻ എന്നറിയപ്പെടുന്നു

A. (1), (4) എന്നിവ
B. (2), (3) എന്നിവ
C. (1), (2), (4) എന്നിവ
D. (2), (3), (4) എന്നിവ

2. 1986 ലെ ബാലവേല നിരോധന നിയമപ്രകാരം കുട്ടി എന്ന് ഉദ്ദേശിക്കുന്നത് എത്ര വയസ്സിനു താഴെയുള്ളവരെയാണ് :

A. 14 വയസ്സ്
B. 16 വയസ്സ്
C. 18 വയസ്സ്
D. 10 വയസ്സ്

3. സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ടു ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക :

(1) ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് 1961 ഏപ്രിൽ 1 ന് ആണ്
(2) ഇന്ത്യയിൽ ആദ്യമായി പാർലമെന്റ് സംയുക്ത സമ്മേളനം നടന്നതു സ്ത്രീധന നിരോധന നിയമം പാസാക്കുവാൻ വേണ്ടിയാണ്
(3) സ്ത്രീധന നിരോധന നിയമപ്രകാരം സ്ത്രീധനം വാങ്ങുകയോ നൽകുകയോ ചെയ്താൽ ശിക്ഷ 2 വർഷത്തിൽ കുറയാത്ത തടവും 15,000 രൂപ പിഴയുമാണ്

A. (1), (2), (3) എന്നിവ
B. (1), (2) എന്നിവ
C. (1), (3) എന്നിവ
D. (2) മാത്രം

4. ‘ദ ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ ആക്ട്’ നിലവിൽ വന്ന വർഷം :

A. 1954 
B. 1956
C. 1958 
D. 1960

5. ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത് :

A. കേരള വനിതാ കമ്മിഷൻ ബില്ലിന്റെ കരട് രൂപം തയാറാക്കിയത് അന്നത്തെ സാമൂഹിക ക്ഷേമ വകുപ്പു മന്ത്രിയായിരുന്ന കെ.ആർ.ഗൗരിയമ്മയുടെ മേൽനോട്ടത്തിൽ ആയിരുന്നു
B. കേരള വനിതാ കമ്മിഷൻ നിയമം പാസാക്കിയത് 1996 മാർച്ച്‌ 14 നാണ്
C. കമ്മിഷനിലെ മൊത്തം അംഗസംഖ്യ അഞ്ചാണ്
D. കേരള വനിതാ കമ്മിഷന്റെ പ്രസിദ്ധീകരണമാണ് സ്ത്രീശക്തി

6. ഇന്ത്യൻ പാർലമെന്റ് അവസാനമായി സംയുക്ത സമ്മേളനം നടത്തിയത് ഏതു നിയമം പാസാക്കുന്നതിനു വേണ്ടിയാണ്:

A. AFSPA
B. UAPA
C. POCSO
D. POTA

7. ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് :

(1) സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് വേണ്ടിയാണ് സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡ് സ്ഥാപിച്ചത്
(2) സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡിന്റെ സ്ഥാപക ചെയർപഴ്സൻ ദുർഗാബായ് ദേശ്മുഖ് ആണ്
(3) സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡ് സ്ഥാപിതമായത് 1954 ൽ ആണ്

A. (1), (2), (3) എന്നിവ
B. (1), (2) എന്നിവ
C. (2), (3) എന്നിവ
D. (1), (3) എന്നിവ

8. ചൈൽഡ് വെൽഫെയർ കമ്മിറ്റി രൂപീകരിച്ചത് ഏതു നിയമത്തെ തുടർന്നാണ് :

A. പോക്സോ നിയമം
B. ബാലവേല നിരോധന നിയമം 1986
C. ജുവനൈൽ ജസ്റ്റിസ് ആക്ട് 2000
D. പോട്ട നിയമം

9. താഴെ തന്നിരിക്കുന്നവയിൽ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഉൾപെടാത്തത് :

A. ബാലവേല നിരോധന നിയമം 
B. ജുവനൈൽ ജസ്റ്റിസ് നിയമം 
C. പോട്ട നിയമം 
D. പോക്സോ നിയമം 

10. തൊഴിലിടങ്ങളിൽ ലൈംഗിക അതിക്രമത്തിന് വിധേയയായ സ്ത്രീക്ക് ശമ്പളത്തോടു കൂടി എത്ര ദിവസത്തെ ലീവാണ് 2013 ലെ നിയമ പ്രകാരം അനുവദിച്ചിട്ടുള്ളത് :

A. 40 ദിവസം
B. 45 ദിവസം
C. 60 ദിവസം
D. 90 ദിവസം

ഉത്തരങ്ങൾ: 1.c, 2.a, 3.d, 4.b, 5.b, 6.d,7.b, 8.c, 9.c, 10.d

 

Content Summery : PSC Examination tips by Mansoorali Kappungal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com