ADVERTISEMENT

∙മികച്ച ഒറിജിനൽ സോങ്: നാട്ടു നാട്ടു

എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത തെലുങ്കു ചിത്രം ‘ആർആർആറി’ലേതാണു ‘നാട്ടു നാട്ടു’ എന്ന ഗാനം. ചന്ദ്രബോസ് എഴുതി കീരവാണി ഈണമിട്ടു കാലഭൈരവയും രാഹുൽ സിപ്ലിഗുഞ്ജും ചേർന്നു പാടിയ ഗാനമാണ് ‘നാട്ടു നാട്ടു’.

∙മികച്ച ‍ഡോക്യുമെന്ററി ഹ്രസ്വചിത്രം: ദ് എലിഫന്റ് വിസ്പറേഴ്സ്

കാർത്തികി ഗോൺസാൽവസും ഗുനീത് മോംഗയും േചർന്നൊരുക്കിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ കേരളത്തിലുൾപ്പെടെ ചിത്രീകരിച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ്. രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റെയും ബെല്ലിയുടെയും കഥയാണു ചിത്രം പറയുന്നത്.  

 

മദർ ഇന്ത്യ

1956 ൽ ആണ് ‘െബസ്റ്റ് ഫോറിൻ ലാംഗ്വേജ് ഫിലിം’ എന്ന പേരിൽ ഓസ്കറിൽ പ്രത്യേക മത്സര വിഭാഗം ആരംഭിച്ചത്. 1957 ൽ തന്നെ ഇന്ത്യയിൽ നിന്ന് മെഹബൂബ് ഖാൻ സംവിധാനം ചെയ്ത ‘മദർ ഇന്ത്യ’ നോമിനേഷൻ നേടി. പിന്നീട് മീര നായരുടെ ‘സലാം ബോംബെ’(1988), അശുതോഷ് ഗവാരിക്കറുെട ‘ലഗാൻ’ (2001) എന്നിവയും നോമിനേഷന്‍ നേടി. 

 

ഭാനു അത്തയ്യ

വസ്ത്രാലങ്കാര വിഭാഗത്തിൽ ഭാനു അത്തയ്യയിലൂടെയാണ് ഇന്ത്യയ്ക്ക് ആദ്യമായി ഓസ്കർ ലഭിക്കുന്നത്. ‘ഗാന്ധി’ (1982) സിനിമയിലെ വസ്ത്രാലങ്കാരത്തിനു ജോൺ മെല്ലൊയുമായാണു ഭാനു അത്തയ്യ ഓസ്കർ പുരസ്കാരം പങ്കിട്ടത്. 

 

സത്യജിത് റായ്

1992 ൽ പ്രസിദ്ധ സംവിധായകൻ സത്യജിത് റായ്‌യിലൂടെയാണ് ഇന്ത്യയിലേക്കു രണ്ടാം ഓസ്കർ എത്തിയത്. സമഗ്രസംഭാവനയ്ക്കുള്ള ഓണററി പുരസ്കാരമായിരുന്നു ഇത്. റായ്‌യുടെ മരണത്തിന് ഏതാനും ദിവസം മുൻപ് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് പ്രതിനിധിയായ നടി ഓഡ്രേ പെപ്ബേൺ കൊൽക്കത്തയിലെത്തിയാണു ഓസ്കാർ സമ്മാനിച്ചത്. 

 

റഹ്മാൻ, ഗുൽസാർ

ഇരട്ട ഓസ്കർ നേടിയ ആദ്യ ഇന്ത്യക്കാരനാണ് എ. ആർ. റഹ്മാൻ. 2009 ൽ ബ്രിട്ടിഷ് സംവിധായകൻ ‍ഡാനി ബോയൽ സംവിധാനം ചെയ്ത ‘സ്ലംഡോഗ് മില്യനയർ’ എന്ന സിനിമയാണ് അദ്ദേഹത്തിന് ഈ നേട്ടം സമ്മാനിച്ചത്. പശ്ചാത്തല സംഗീതത്തിനും ഈ സിനിമയിലെ ‘ജയ് ഹോ....’ എന്ന ഗാനത്തിന്റെ സംഗീത സംവിധാനത്തിനുമായിരുന്നു റഹ്മാനു പുരസ്കാരങ്ങൾ. മികച്ച ഒറിജിനൽ സോങ്ങിനുള്ള പുരസ്കാരം നേടിയ ‘ജയ്ഹോ....’ എന്ന ഗാനം രചിച്ച ഗുൽസാറും ഇതേ ചിത്രത്തിലൂടെ ഓസ്കർ നേടി. 

 

റസൂൽ പൂക്കുട്ടി

ഓസ്കര്‍ നേടിയ ഏക മലയാളിയാണ് റസൂൽ പൂക്കുട്ടി. 2009 ൽ ‘സ്ലം ഡോഗ് മില്യനയറി’ലെ ശബ്ദ മിശ്രണത്തിനായിരുന്നു പുരസ്കാരം. കൊല്ലം അഞ്ചൽ വിളക്കുപാറ സ്വദേശിയാണ് റസൂൽ. 

 

പീരിയഡ്– എൻഡ് ഓഫ് സെന്റൻസ്

ഇന്ത്യയിൽ നിന്നുള്ള ‘പീരിയഡ്– എൻഡ് ഓഫ് സെന്റൻസ്’ 2019 ൽ ഹ്രസ്വചിത്ര ഡോക്യുമെന്ററി വിഭാഗത്തിൽ ഓക്സർ നേടി. ആർത്തവകാലത്തെ ശുചിത്വ, ആരോഗ്യപ്രശനങ്ങൾക്കു പരിഹാരം കണ്ടെത്താൻ ഉത്തർപ്രദേശിലെ ഹപുർ ജില്ലയിലെ കതിഖേര ഗ്രാമത്തിലെ സ്ത്രീകൾ രംഗത്തു വന്നതായിരുന്നു പ്രമേയം. റയ്ക സഹ്താബ്ജിയും മെലിസ്സ ബെർട്ടണും േചർന്ന് ഒരുക്കിയ ഡോക്യുമെന്ററി നിർമിച്ചത് ഗുനീത് മോംഗയാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com