ലോഹങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട്, പിഎസ്‌സി ചോദ്യങ്ങൾ

HIGHLIGHTS
  • സിങ്ക് ബ്ലെൻഡിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗം ?
  • ലോഹ നിഷ്കർഷണത്തിന്റെ ഘട്ടങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
psc-tips
Representative image. Photo Credit: Aruta Images/Shutterstock
SHARE

ഒട്ടുമിക്ക പിഎസ്‌സി പരീക്ഷകളിലും ലോഹങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ വരാറുണ്ട്. സയൻസിലെ മാർക്ക് അനുസരിച്ച് ഒന്നോ രണ്ടോ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. പ്രധാന ലോഹങ്ങൾ, അവയുടെ സവിശേഷതകൾ, ഉപയോഗം, വിവിധ അയിരുകൾ, രാസവാക്യം, ലോഹങ്ങൾ വേർതിരിക്കുന്ന പ്രക്രിയ എന്നിവയൊക്കെ ചോദിക്കാറുണ്ട്. ചില ഉദാഹരണങ്ങൾ.

Read Also : പാലിയം സത്യഗ്രഹത്തിലെ രക്തസാക്ഷി?

1) അലുമിനിയത്തിന്റെ ധാതുക്കളിൽ അയിരിന്റെ പ്രത്യേകതകളുള്ളത് ചുവടെ പറയുന്നവയിൽ ഏതിനാണ് ?

A. കളിമണ്ണ്

B. ബോക്സൈറ്റ്

C. ക്രയോലൈറ്റ്

D. ഇവയെല്ലാം

2) ലോഹ നിഷ്കർഷണത്തിന്റെ ഘട്ടങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?

A. അയിരുകളുടെ സാന്ദ്രണം

B. സാന്ദ്രീകരിച്ച അയിരിൽ നിന്നു ലോഹത്തെ വേർതിരിക്കൽ

C. ലോഹ ശുദ്ധീകരണം

D. മുകളിൽ പറഞ്ഞവയെല്ലാം

3) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

(1) ഭൂവൽക്കത്തിൽ ക്രിയാശീലം കൂടിയ ലോഹങ്ങൾ സ്വതന്ത്ര അവസ്ഥയിൽ കാണപ്പെടുന്നു.

(2) ഭൂവൽക്കത്തിൽ ക്രിയാശീലം കുറഞ്ഞ ലോഹങ്ങൾ അവയുടെ സംയുക്താവസ്ഥയിൽ കാണപ്പെടുന്നു.

(3) പ്ലാറ്റിനം, സ്വർണം തുടങ്ങിയവ ക്രിയാശീലം കുറഞ്ഞ ലോഹങ്ങൾക്ക് ഉദാഹരണമാണ്.

(4) ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങളെ ധാതുക്കൾ എന്നു വിളിക്കുന്നു.

A. (1), (2), (3), (4) എന്നിവ

B. (1), (2), (4) എന്നിവ

C. (3), (4) എന്നിവ

D. (1), (2) എന്നിവ

4) സിങ്ക് ബ്ലെൻഡിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗം ?

A. കാന്തിക വിഭജനം

B. ജലപ്രവാഹത്തിൽ കഴുകൽ

C. പ്ലവന പ്രക്രിയ

D. ലീച്ചിങ്

5) ലോഹം വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ധാതുക്കൾക്ക് ഉണ്ടായിരിക്കേണ്ട പ്രത്യേകതകളിൽ ഉൾപ്പെടാത്തത് തിരഞ്ഞെടുക്കുക ?

A. സുലഭമായിരിക്കണം

B. ലോഹത്തിന്റെ അംശം കുറഞ്ഞിരിക്കണം

C. എളുപ്പത്തിൽ ലോഹം വേർതിരിക്കാവുന്നതാകണം

D. കുറഞ്ഞ ചെലവിൽ ലോഹം വേർതിരിക്കാനാകണം

6) ഹേമറ്റൈറ്റിൽ സാധാരണയായി അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾ താഴെ നൽകുന്നു. അവയിൽ ഉൾപ്പെടാത്തത് ഏതാണ് ?

A. ഫോസ്ഫറസ്

B. ആഴ്സനിക്

C. കാൽസ്യം

D. സൾഫർ

ഉത്തരങ്ങൾ: 1B, 2D, 3C, 4C, 5B, 6C

Content Summary : GK Question and Answers on Metals in PSC Examinations

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS